ഗതാഗത നിയമലംഘനം നടത്തിയ നിരവധി ഡ്രൈവർമാർ പിടിയിൽ

ബുറൈദ: അൽ ഖസീം പ്രവിശ്യയിലെ ബുറൈദ നഗരത്തിൽ വിവിധ ഗതാഗത നിയമലംഘനങ്ങൾ നടത്തിയ നിരവധി വാഹനങ്ങളുടെ ഡ്രൈവർമാരെ അൽ ഖസീം റീജനൽ ട്രാഫിക് ഡിപ്പാർട്ട്മെൻറ്​ പിടികൂടി. നഗരത്തി​െൻറ വിവിധ ഭാഗങ്ങളിൽ ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയിലാണ് നിയമലംഘകർ വലയിലായത്.

പിടിയിലായ ഡ്രൈവർമാർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട ട്രാഫിക് അതോറിറ്റിക്ക് കൈമാറിയതായി അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രദേശത്ത് ട്രാഫിക് സുരക്ഷ ഉറപ്പാക്കുന്നതി​െൻറ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Several drivers caught for traffic violations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.