Posted On
date_range Updated On
date_range വിമാന ടിക്കറ്റുകൾ കർഫ്യൂ സയമത്ത് പെർമിറ്റായി ഉപയോഗിക്കാം
റിയാദ്: വിമാന ടിക്കറ്റുകൾ കർഫ്യൂ സയമത്ത് പെർമിറ്റായി ഉപയോഗിക്കാം എന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. നഗരങ്ങൾക്കുള്ളിൽ വിമാന സർവിസ് സമയത്തിെൻറ മൂന്നു മണിക്കൂർ മുമ്പ് മുതലും എയർപോർട്ടിൽ ഇറങ്ങിയ ശേഷം മൂന്നു മണിക്കൂർ സമയവും പെർമിറ്റായി ഉപയോഗിക്കാവുന്നതാണ്.
എയർപോർട്ടുകൾ പ്രവർത്തിക്കുന്ന പ്രവിശ്യകൾക്ക് പുറത്തുള്ള യാത്രക്കാർക്ക് ഇത് യാത്രക്കു മുമ്പും ശേഷവുമായി മൂന്നു ദിവസം വീതം കർഫ്യൂ പെർമിറ്റായി ഉപയോഗിക്കാവുന്നതാണെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.