മെ​ക്​ സെ​വ​ൻ റി​യാ​ദ് ആ​രോ​ഗ്യ ക്ല​ബ് സൗ​ദി ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ച്ച​പ്പോ​ൾ

മെക് സെവൻ റിയാദ് ആരോഗ്യ ക്ലബ് സൗദി ദേശീയ ദിനം ആഘോഷിച്ചു

റിയാദ്: സൗദി ദേശീയ ദിനം മെക് സെവൻ ആരോഗ്യ ക്ലബ് റിയാദ് ഘടകം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ദിനേന സംഘടിപ്പിക്കപ്പെടാറുള്ള മെക് സെവൻ വ്യായാമങ്ങൾക്ക് ശേഷം മലസിലെ കിങ് അബ്ദുല്ല പാർക്കിലായിരുന്നു പരിപാടികൾ അരങ്ങേറിയത്.

റാലിയും മധുര പലഹാര വിതരണങ്ങളും വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 250 ലധികം വരുന്ന മെക് സെവൻ അംഗങ്ങളുടെ വർണാഭമായ റാലിയും മലസിലെ അബ്ദുല്ല പാർക്കിനെ ചുറ്റിയുള്ള ബാൻഡ് മേളങ്ങളുടെയും കൊടി തോരണങ്ങളുടെയും അകമ്പടിയോടെയുള്ള പ്രകടനവും കാഴ്‌ചക്കാർക്ക് കൗതുകമായി.

മുഖ്യ പരിശീലകൻ ഷുക്കൂർ പൂക്കയിൽ, കോഓഡിനേറ്ററും പരിശീലകനുമായ അഖിനാസ് കരുനാഗപ്പള്ളി, ചീഫ് കോഒഡിനേറ്റർ സ്റ്റാൻലി ജോസ് എന്നിവർ നേതൃത്വം നൽകി. കോയ മൂവാറ്റുപുഴ, മഷ്‌ഫർ കണ്ണൂർ, അഫ്സർ വള്ളിക്കുന്ന്, അബ്ദുൽ സലാം പുത്തൻ പുരയിൽ, അഷ്‌റഫ് ചാവക്കാട്, ആഷിക് എടവണ്ണ, അബ്ദുൽ ജലീൽ എടവണ്ണ, നാസർ ലെയ്സ് തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.

ഇസ്മാഈൽ കണ്ണൂർ, ഷഫീക് തലശേരി, അജയൻ കോഴിക്കോട്, ഷറഫു മാതാപുഴ, സയീദ് കണ്ണൂർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ധാരാളം പേർ പരിപാടിയിൽ സംബന്ധിച്ചു. തുടർന്ന് അൽ അസീൽ നൂറാന മെഡിക്കൽ സെൻററിൽ നടന്ന മെഗാ മെഡിക്കൽ ക്യാമ്പിൽ വിവിധ ജീവിത ശൈലി രോഗനിർണയ പരിശോധനകളും വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും ധാരാളം പേർ ഉപയോഗപ്പെടുത്തി.

Tags:    
News Summary - Mec Seven Riyadh Health Club celebrated Saudi National Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.