ഡബ്ല്യു.എം.എഫ് ജുബൈൽ ഭാരവാഹികളും സിറ്റി ഫ്ലവർ പ്രതിനിധികളും ജുബൈലിൽ നടന്ന സൗദി ദേശീയ ദിനാഘോഷ ചടങ്ങിൽ
ഡബ്ല്യു.എം.സി-സിറ്റി ഫ്ലവർ സൗദി ദേശീയ ദിനാഘോഷം
ജുബൈൽ: വേൾഡ് മലയാളി ഫെഡറേഷൻ ജുബൈൽ സ്റ്റേറ്റ് കൗൺസിലും സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റും സംയുക്തമായി സൗദി അറേബ്യയുടെ 96ാമത് ദേശീയ ദിനം വിപുലമായ പരിപാടികളോടെ ജുബൈൽ സിറ്റി ഫ്ലവർ ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. ദേശീയബോധവും പ്രവാസി ഐക്യവും വിളിച്ചോതിയ ചടങ്ങിൽ പങ്കെടുത്തവർ കൈകളിൽ സൗദി ദേശീയ പതാകയേന്തിയും, സൗദി ദേശീയ ഗാനം ആലപിച്ചും, കേക്ക് മുറിച്ചും ആദരവ് പ്രകടിപ്പിച്ചു. കൗൺസിൽ പ്രസിഡൻറ് സോണിയ ഹാരിസൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സിറ്റി ഫ്ലവറിെൻറയും ഡബ്ല്യു.എം.എഫിെൻറയും ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ ആശംസകൾ നേർന്നു. ചാരിറ്റി ഫോറം കോഓഡിനേറ്റർ നിസാം, ആർട്സ് ഫോറം കോഓഡിനേറ്റർ നിഖില ജോസ്, എക്സിക്യൂട്ടീവ് അംഗം നുഫിയാസ്, വൈസ് പ്രസിഡൻറുമാരായ ഷിഹാബുദ്ദീൻ റാവുത്തർ, ഡി. അനിൽ കുമാർ, ഇവൻറ് ഫോറം കോഓഡിനേറ്റർ സുകു സുഗതൻ എന്നിവരും നേതൃത്വം നൽകി. സെക്രട്ടറി സിേൻറാ ജേക്കബ് സ്വാഗതവും ട്രഷറർ ഹാഷിർ അലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.