ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജ​വും ബ​ദ്ർ ആ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സൗ​ദി ദേ​ശീ​യ ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ​നി​ന്ന് 

ജുബൈൽ മലയാളി സമാജവും ബദ്ർ ആശുപത്രിയും സൗദി ദേശീയദിനം ആഘോഷിച്ചു

ജുബൈൽ: സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ജുബൈൽ മലയാളി സമാജം ബദ്ർ ആശുപത്രിയുമായി സഹകരിച്ച് വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ദേശീയഗാനാലാപനത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. നെസ്റ്റോ ഹൈപ്പർമാർക്കറ്റ് സ്പോൺസർ ചെയ്ത ദേശീയ ദിന കേക്ക് ബദ്ർ ആശുപത്രി ഓപ്പറേഷൻസ് മാനേജർ ഷിനോജും ജുബൈൽ മലയാളി സമാജം പ്രസിഡൻറ് ബൈജു അഞ്ചലും ചേർന്ന് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

തുടർന്ന് ബദ്ർ ആശുപത്രി ഓപ്പറേഷൻസ് മാനേജർ ഷിനോജ്, സർവീസ് മാനേജർ നിതിൻ പവി, ഡോ. ഷാഫി ആദം, സലിം ആലപ്പുഴ, സൈഫുദ്ദീൻ പൊറ്റശ്ശേരി, എൻ. സനിൽ കുമാർ, സാറാബായി സൈഫുദ്ദീൻ, ഷാജഹാൻ, മൂസ അറക്കൽ, നിസാർ ഇബ്രാഹിം, ശിഹാബ് മങ്ങാടൻ എന്നിവർ ദേശീയ ദിനാശംസകൾ നേർന്ന് സംസാരിച്ചു.

മുബാറക് ഷാജഹാൻ, എബി ജോൺ, എൻ.പി. റിയാസ്, നവീൻ കോതേരി, ജലീൽ, ഷഫീഖ് താനൂർ, അഷറഫ് നിലമേൽ, ഗിരീഷ്, ആശ ബൈജു, ബിബി രാജേഷ്, ധന്യ ഫെബിൻ, അനു സൂരജ്, വികാസ്, ബിനോയ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സമാജം സെക്രട്ടറി സന്തോഷ് ചക്കിങ്ങൽ ചടങ്ങിൽ സ്വാഗതവും ട്രഷറർ സുമോദ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Jubail Malayali Society and Badr Hospital celebrated Saudi National Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.