എ​ച്ച്.​എം.​ആ​ർ-​മാ​ഡ്രി​ഡ്‌ സോ​ക്ക​ർ 2026 ലോ​ഗോ പ്ര​കാ​ശ​നം നൗ​ഫ​ൽ മ​ണ്ണാ​ർ​ക്കാ​ട് ഫ​സ​ൽ ജി​ഫ്രി​ക്ക് കൈ​മാ​റി നി​ർ​വ​ഹി​ക്കു​ന്നു 

എച്ച്.എം.ആർ മാഡ്രിഡ് സോക്കർ 2026 ലോഗോ, ട്രോഫി, ജേഴ്‌സി പ്രകാശനം

ദമ്മാം: എച്ച്.എം.ആർ മാഡ്രിഡ് സോക്കർ 2026 ടൂർണമെൻറിെൻറ ലോഗോ, ട്രോഫി, ജേഴ്‌സി പ്രകാശനവും ഫിക്സ്ചർ നറുക്കെടുപ്പും നടന്നു. ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാധ്യമപ്രവർത്തകൻ സജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു. ടൂർണമെൻറ് ചെയർമാൻ യൂസഫ് ചേറൂറിെൻറ അധ്യക്ഷത വഹിച്ചു. വിവിധ ടീമുകളുടെ ലോഗോ അവതരണം ഡിഫ ജനറൽ സെക്രട്ടറി ഷംസു വാഴക്കാടും ടൂർണമെൻറ് ലോഗോ പ്രകാശനം എച്ച്.എം.ആർ കമ്പനി പ്രതിനിധി അജ്മൽ മണ്ണാർക്കാടും നിർവഹിച്ചു. ഡിഫ ആക്ടിങ് പ്രസിഡൻറ് ഫസൽ ജിഫ്രി ലോഗോ ഏറ്റുവാങ്ങി. ഡിഫ ടെക്നിക്കൽ കമ്മിറ്റി അംഗം റസീക് വള്ളിക്കുന്നിെൻറ നേതൃത്വത്തിലാണ് മത്സരങ്ങളുടെ ഫിക്സ്ചർ നറുക്കെടുപ്പ് പൂർത്തിയാക്കിയത്.

വിന്നേഴ്‌സ് ട്രോഫി എച്ച്.എം.ആർ പ്രതിനിധി അജ്മലും, റണ്ണേഴ്‌സ് ട്രോഫി നഹ്‌ല അൽ വാദി പ്രതിനിധി മഹ്‌റൂഫ് ബാബുവും പ്രകാശനം ചെയ്തു. മാഡ്രിഡ് എഫ്.സിയുടെ പുതിയ ജേഴ്‌സി ഗൾഫ് ഗ്രെയ്‌സ് എൻജിനീയറിങ് എം.ഡി നൗഫൽ മാറഞ്ചേരിയും, വളൻറിയർ ജേഴ്‌സി സദാഫ്കോ ബിസിനസ് മാനേജർ ഉമർ സലിമും പുറത്തിറക്കി. ടൂർണമെൻറ് ഡയറക്ടർ ഷഫീർ മണലൊടി ആമുഖ വിശദീകരണവും മാഡ്രിഡ് എഫ്.സി മുഖ്യ രക്ഷാധികാരി നാസർ വെളിയത്ത് അനുബന്ധ പ്രഭാഷണവും നടത്തി. ഡിഫ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ സക്കീർ വള്ളക്കടവ്, ഡിഫ ആക്ടിങ് പ്രസിഡൻറ് ഫസൽ ജിഫ്രി, മീഡിയ വൺ റിപ്പോർട്ടർ നൗഷാദ് ഇരിക്കൂർ, ഡിഫ സെക്രട്ടറി ജാബിർ ഷൗക്കത്ത് എന്നിവർ സംസാരിച്ചു.

ജനറൽ കൺവീനർ സഹീർ മജ്ദാൽ സ്വാഗതവും ട്രഷറർ ലുഖ്മാനുൽ ഹക്കീം നന്ദിയും പറഞ്ഞു. ഹാരിസ് നീലേശ്വരം, ഷുക്കൂർ ആലുങ്ങൽ, അദ്‌നാൻ വെള്ളേരിക്കൽ, ഹസ്സൻ മങ്കര, നൗഫൽ പൊന്നാനി, കരീം വേങ്ങര, റിയാസ് മമ്പാട്, അനസ് കൊടുവള്ളി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - HMR Madrid Soccer 2026 Logo, Trophy, and Jersey Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.