ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി രക്തദാന ക്യാമ്പ്
ജിദ്ദ: സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി, കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രസിഡൻറ് സൈഫുദ്ദീൻ വാഴയിലിെൻറ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ നിരവധി ഒ.ഐ.സി.സി പ്രവർത്തകരും സാമൂഹിക പ്രവർത്തകരും പങ്കെടുത്ത് രക്തംദാനം ചെയ്തു. ക്യാമ്പിെൻറ നടത്തിപ്പിന് ആവശ്യമായ സൗകര്യങ്ങളും സഹകരണവും ഒരുക്കിയ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രി അധികൃതർക്കും, ബ്ലഡ് ബാങ്ക് വിഭാഗത്തിലെ ജീവനക്കാരായ ഡോ. അഹമ്മദ് അബ്ദുല്ല അൽ മാലിക്കി, അഹമ്മദ് അൽ അബ്ദലി, ഉമർ അസീരി എന്നിവർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി. ജില്ല കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും ക്യാമ്പിെൻറ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.