വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​ൽ ഖോ​ബാ​ർ പ്രൊ​വി​ൻ​സി​ലെ ടോ​സ്​​റ്റ്​​മാ​സ്​​റ്റ​ർ ക്ല​ബ്ബി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ദി ദേ​ശീ​യ​ദി​നാ​ഘോ​ഷം 

വേൾഡ് മലയാളി കൗൺസിൽ സൗദി ദേശീയദിനം ആഘോഷിച്ചു

അൽ ഖോബാർ: സൗദി അറേബ്യയുടെ ദേശീയദിനത്തോടനുബന്ധിച്ച് വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു.എം.സി) അൽ ഖോബാർ പ്രൊവിൻസിലെ ടോസ്റ്റ്മാസ്റ്റർ ക്ലബ്ബിെൻറ ആഭിമുഖ്യത്തിൽ സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു.

റോത്താന റൈഹാൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രൊവിൻസ് ചെയർമാൻ ഗുലാം ഫൈസൽ കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ക്ലബ് പ്രസിഡൻറ് ഭാവനാ ദിനേശ്, സെക്രട്ടറി ദിനേശ്, സർജൻറ് അറ്റ് ആംസ് അജീം ജലാലുദ്ദീൻ, വൈസ് പ്രസിഡൻറുമാരായ ദിലീപ് കുമാർ, മുഹമ്മദ് നിഷാദ്, വൈസ് ചെയർമാൻ നവാസ് സലാഹുദ്ദീൻ എന്നിവരും മറ്റ് വിവിധ ഭാരവാഹികളും നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിൽ ഗ്ലോബൽ ആർട്സ് ചെയർമാൻ നജീബ് അരഞ്ഞിക്കൽ സൗദി ദേശീയ ദിന സന്ദേശം നൽകി. വിമൻസ് കൗൺസിൽ പ്രസിഡൻറ് അനുപമ ദിലീപ്, മിഡിൽ ഈസ്റ്റ് വിമൻസ് കൗൺസിൽ ട്രഷറർ രതി നാഗ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - World Malayali Council celebrates Saudi National Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.