അ​മ​ല ഓ​ണോ​ത്സ​വ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത അ​മ​ല ഭാ​ര​വാ​ഹി​ക​ൾ

മലയാളത്തനിമ പകർന്ന് അമല ഓണോത്സവം

ദമ്മാം: മലയാളത്തിെൻറ ഓണക്കാഴ്ച്ചകളെ പുനരവതരിപ്പിച്ച് അമല ഒരുക്കിയ ഓണോത്സവം പരസ്പര ബന്ധത്തിെൻറ ഹൃദ്യതകൊണ്ടും ആഘോഷങ്ങളുടെ നിറച്ചാർത്തുകൾകൊണ്ടും ശ്രദ്ധേയമായി. വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ശ്യാമിെൻറ നേതൃത്വത്തിൽ സജു, ഗിരീഷ്, മുരളി, ഹക്കിം, സാഗർ, സന്തോഷ്‌, ജയകൃഷ്ണൻ, മനോജ്‌, മാക്സ് മിലൻ, സഹീദ്, സുശാന്ത്, വിമൽ, ബൈജു, അഭിൻ, ശ്രീരാഗ് എന്നിവർ ഓണസദ്യ ഒരുക്കുന്നതിന് നേതൃത്വം നൽകി. സായി, ഷൈൻ, സിന്ധു, ശന്നു, ചൈതു എന്നിവർ നേതൃത്വം നൽകിയ ഓണക്കളികളും വിവിധ മത്സരങ്ങളും അരങ്ങേറി. ദമ്പതികൾക്കും കുട്ടികൾക്കുമായി പ്രത്യേക മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി രാഹുൽ ഓണപ്പാട്ടുകൾ അവതരിപ്പിച്ചു.

അതിഥികളെ നിമ്മി, റെഹ്‌ന, രൂപ, രശ്മി, ഷൈനി റിയാസ്, അശ്വതി എന്നിവർ ചേര്‍ന്ന് സ്വീകരിച്ചു. ഷഫീഖ് ഓണോത്സവത്തിെൻറ ദൃശ്യങ്ങൾ പകർത്തിയപ്പോൾ, റിയാസ്, അശ്വതി എന്നിവർ പരിപാടികളുടെ അവതാരകരായിരുന്നു. പ്രസിഡൻറ് അനിൽ ചടങ്ങിൽ ഓണസന്ദേശം നൽകി. സെക്രട്ടറി നസീർ പുന്നപ്ര സ്വാഗതവും ട്രഷറർ നവാസ് നന്ദിയും പറഞ്ഞു.

Tags:    
News Summary - onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.