എബ്രഹാം തോമസിന് കേളി യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ അസീസിയ യൂനിറ്റ് അംഗം എബ്രഹാം തോമസിന് യൂനിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 34 വർഷത്തോളമായി റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ ഫോർക് ലിഫ്റ്റ് ഓപറേറ്റർ, മെഷീൻ ഓപറേറ്റർ എന്നീ ജോലികൾ ചെയ്തുവരികയായിരുന്നു. പത്തനംതിട്ട കുറച്ചിമുട്ടം സ്വദേശിയാണ്.
അസീസിയയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ യൂനിറ്റ് പ്രസിഡന്റ് അജിത് പ്രസാദ് അധ്യക്ഷത വഹിച്ചു. അസീസിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഹസ്സൻ പുന്നയൂർ, ഏരിയ സെക്രട്ടറി റഫീഖ് ചാലിയം, പ്രസിഡന്റ് ഷാജി റസാഖ്, ട്രഷറർ ലജീഷ് നരിക്കോട്, ജോയന്റ് സെക്രട്ടറി സുഭാഷ്, വൈസ് പ്രസിഡന്റ് അലി പട്ടാമ്പി, ഏരിയാകമ്മിറ്റി അംഗങ്ങളായ ഷാജി മൊയ്ദീൻ, റാഷിഖ് അസീസിയ യൂനിറ്റ് ജോയിന്റ് സെക്രട്ടറി പ്രബീഷ്, വൈസ് പ്രസിഡന്റ് മനോഹരൻ, യൂനിറ്റ് അംഗം അശോകൻ എന്നിവർ സംസാരിച്ചു.
യൂനിറ്റിന്റെ ഉപഹാരം സെക്രട്ടറി സുധീർ പോരേടം നൽകി. സെക്രട്ടറി സ്വാഗതവും എബ്രഹാം തോമസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.