സിറ്റി ഫ്ലവര്‍ ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ‘എഫ്-9 ഫിറ്റ്‌നസ്’ ഹാഇലിൽ സമര്‍ അലിയാന്‍ അല്‍ ബറാക്ക്, സാലെ അബ്ദുല്ല, ഫഹദ് ബിന്‍ സഹുദ് എന്നിവര്‍ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
ഹാഇൽ: തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ആരോഗ്യത്തിനും ക്ഷേമത്തിനും പ്രാധാന്യം നല്‍കി രൂപകല്‍പന ചെയ്ത ‘എഫ്-9 ഫിറ്റ്‌നസ്’ എന്ന ഫിറ്റ്‌നസ് സെന്റര്‍ ഹാഇൽ പട്ടണത്തിൽ പ്രവർത്തനം ആരംഭിച്ചു. ബുർജ് അല്‍ ഹായിലിന് സമീപമാണ് ആധുനിക സൗകര്യങ്ങളോടെ ഫിറ്റ്‌നസ് സെന്റര്‍ ആരംഭിച്ചത്. വ്യവസായിയും പൗരപ്രമുഖനുമായ സമര്‍ അലിയാന്‍ അല്‍ ബറാക്ക്, സിറ്റി ഫ്ലവര്‍ അസിസ്റ്റൻറ് എച്ച്.ആര്‍ മാനേജര്‍ സാലെ അബ്ദുല്ല, സൂപ്പര്‍വൈസർ ഫഹദ് ബിന്‍ സഹുദ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിർവഹിച്ചു.
സിറ്റി ഫ്ലവര്‍ മാര്‍ക്കറ്റിങ് മാനേജര്‍ നൗഷാദ്, സ്‌റ്റോര്‍ മാനേജര്‍ അഷ്‌കര്‍, എഫ്-9 ഫിറ്റ്‌നസ് മാനേജര്‍ മജീദ് എന്നിവര്‍ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ഇരുനിലകളിലായി രാജ്യാന്തര നിലവാരത്തില്‍ സജ്ജീകരിച്ചിട്ടുളള ഫിറ്റ്‌നസ് സെന്ററിൽ ആധുനിക ജിം ഉപകരണങ്ങളില്‍ പരിശീലനത്തിനും എയ്‌റോബിക് എക്‌സര്‍സൈസിനും പരിചയസമ്പന്നരായ ഇന്‍സ്ട്രക്ടര്‍മാരുടെ സേവനം ലഭ്യമാണ്.
ഇതിനുപുറമെ, ടേബിള്‍ ടെന്നിസ്, ഫൂസ് ബാള്‍ തുടങ്ങിയ കായിക വിനോദങ്ങളും ഡയറ്റ് കൗണ്‍സലിങ് സേവനങ്ങളും ലഭ്യമാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് എഫ്-9 ഫിറ്റ്‌നസ് മാനേജ്‌മന്റെ് അറിയിച്ചു. പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്ലവര്‍ ഗ്രൂപ്പിന്റെ പുതിയ സംരംഭമാണ് എഫ്-9 ഫിറ്റ്‌നസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.