പ്ര​വാ​സി ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ

ദ​മ്മാം: കേ​ര​ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബോ​ർ​ഡി​ന്​ കീ​ഴി​ലെ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ 60 വ​യ​സ്​ ക​ഴി​ഞ്ഞ പ്ര​വാ​സി​ക​ൾ​ക്ക് കു​ടി​ശ്ശി​ക തു​ക അ​ട​ച്ചു​തീ​ർ​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന് ഒ.​ഐ.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​വി​ലെ നി​യ​മ​പ്ര​കാ​രം 60 വ​യ​സ്സ്​ പൂ​ർ​ത്തി​യാ​യ ശേ​ഷ​മേ പെ​ൻ​ഷ​നാ​യി അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കൂ. എ​ന്നാ​ൽ ബോ​ർ​ഡി​െൻറ പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം 60 വ​യ​സ്സ് തി​ക​യു​ന്ന​തോ​ടെ ക​മ്പ്യൂ​ട്ട​ർ സി​സ്​​റ്റം ബ്ലോ​ക്കാ​വു​ക​യും കു​ടി​ശ്ശി​ക​യു​ള്ള​വ​ർ​ക്ക് പെ​ൻ​ഷ​ൻ നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ക​യാ​ണ്. ദീ​ർ​ഘ​കാ​ലം കൃ​ത്യ​മാ​യി അം​ശാ​ദാ​യം അ​ട​ച്ചി​ട്ടും ചെ​റി​യ തു​ക മാ​ത്രം കു​ടി​ശ്ശി​ക​യു​ള്ള​വ​ർ, പി​ന്നീ​ട് അം​ശാ​ദാ​യം വ​ർ​ദ്ധി​പ്പി​ച്ച​തു​മൂ​ലം കു​ടി​ശ്ശി​ക​ക്കാ​രാ​യ​വ​ർ, വി​വ​ര​ങ്ങ​ൾ അ​റി​യാ​ത്ത​വ​ർ എ​ന്നി​വ​ർ​ക്കെ​ല്ലാം പു​തി​യ പ​രി​ഷ്കാ​രം മൂ​ലം പെ​ൻ​ഷ​ൻ ന​ഷ്​​ട​പ്പെ​ടു​ന്നു. കു​ടി​ശ്ശി​ക​യു​ള്ള​വ​രി​ൽ നി​ന്ന് ബോ​ർ​ഡ് പി​ഴ​യും പ​ലി​ശ​യും ഈ​ടാ​ക്കു​ന്നു​ണ്ടെ​ന്നി​രി​ക്കെ​യാ​ണ് ഈ ​അ​നീ​തി ന​ട​ക്കു​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട്ട്, 60 വ​യ​സ്​ പൂ​ർ​ത്തി​യാ​യ ശേ​ഷ​വും മൂ​ന്ന് മാ​സ​ത്തെ സ​മ​യം അ​നു​വ​ദി​ച്ച് പി​ഴ​യും പ​ലി​ശ​യും സ​ഹി​തം തു​ക അ​ട​യ്ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ടാ​തെ, ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി പു​തി​യ അ​പേ​ക്ഷ​ക​രു​ടെ പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​നാ​യി യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന കാ​ര്യ​വും പ്ര​വാ​സി​കാ​ര്യ വ​കു​പ്പ് മ​ന്ത്രി കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. ജീ​വി​ത​കാ​ലം മു​ഴു​വ​ൻ പ്ര​വാ​സ​ലോ​ക​ത്ത് അ​ധ്വാ​നി​ച്ച് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ നി​രാ​ലം​ബ​രാ​യ പ്ര​വാ​സി​ക​ളെ ചേ​ർ​ത്തു​പി​ടി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്നും, ത​െൻറ അ​പേ​ക്ഷ​യി​ൽ അ​നു​കൂ​ല​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ബി​ജു ക​ല്ലു​മ​ല വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Expatriate Welfare Fund Pension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.