പ്രവാസി വെൽഫെയർ അൽഖോബാർ റീജിയനൽ കമ്മിറ്റി സംഘടിപ്പിച്ച 'ഒരുമിച്ചോണം' ആഘോഷ പരിപാടിയിൽ ഷബീർ ചാത്തമംഗലം സംസാരിക്കുന്നു

പ്രവാസി വെൽഫെയർ ‘ഒരുമിച്ചോണം’ ആഘോഷിച്ചു

അൽഖോബാർ: പ്രവാസി വെൽഫെയർ അൽഖോബാർ റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഒരുമിച്ചോണം’ വിപുലമായി സംഘടിപ്പിച്ചു. നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷബീർ ചാത്തമംഗലം ഓണസന്ദേശം കൈമാറി. അധികാരികൾ തന്നെ ജനങ്ങൾക്കിടയിൽ ഭിന്നിപ്പിന്റെ പ്രവർത്തനങ്ങൾ നടത്തുമ്പോൾ എല്ലാ വിഭാഗങ്ങളും പങ്കെടുക്കുന്ന ഓണാഘോഷം പോലുള്ള സൗഹൃദ സംഗമങ്ങൾക്ക് പ്രസക്തി വർധിച്ചുവരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ആർ.സി പ്രസിഡൻറ് ഖലീലുറഹ്മാൻ അന്നടക്ക അധ്യക്ഷത വഹിച്ചു. ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡൻറ് അബ്ദുറഹീം തിരൂർക്കാട്, സെക്രട്ടറി ഷക്കീർ ബിലാവിനകത്ത്, ട്രഷറർ അഡ്വ. നവീൻ കുമാർ, നാഷണൽ കമ്മിറ്റി അംഗം സാബിക്ക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മേഖല പ്രസിഡന്റുമാരായ റഷീദ് ഉമർ, ഷനോജ്, മുഹമ്മദ് ഹാരിസ്, പി.ടി അഷ്റഫ് എന്നിവർ സംസാരിച്ചു. റജ്‌നാ ഹൈദർ, താഹിറ ഷജീർ എന്നിവർ പ്രധാന കോഓർഡിനേറ്റർ മറയായിരുന്നു.

ഗായകൻ ഖലീലിൻ്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ഓണപ്പാട്ടുകൾ, വടംവലി, കസേരകളി, കപ്പ് സോർട്ടിംഗ്, കുളം-കര തുടങ്ങിയ ഓണക്കളികൾ അരങ്ങേറി. നാലു മേഖലകളായി തിരിച്ചാണ് മത്സരങ്ങൾ നടന്നത്. റീജനൽ കമ്മിറ്റി അംഗം ഇല്യാസിന്റെ നേതൃത്വത്തിൽ വനിതാ അംഗങ്ങൾ വിപുലമായ ഓണസദ്യ ഒരുക്കി.

പരിപാടിയിൽ പങ്കെടുത്തവരിൽ നിന്നുള്ള നറുക്കെടുപ്പിലൂടെ ഇൽഹാൻ ഷജീർ ഇംപെക്സ് നൽകിയ ടെലിവിഷൻ സമ്മാനമായി ലഭിച്ചു. ഷുഹൂദ്, ഇല്യാസ്, ഷജീർ തൂണേരി, ആരിഫലി, ഹൈദർ, ജംഷീർ, നിഷാം, കെ.ടി ഷജീർ, ഹാരിസ് ഇസ്മയിൽ, ഫാജിഷ, സൽവ, ഫാത്തിമ, ഷഹീദ, ആരിഫ ബക്കർ, ഫൗസിയ, മൻസൂർ, നുഅമാൻ, സിറാജ് തലശ്ശേരി എന്നിവർ നേതൃത്വം നൽകി. റജീന ഹൈദർ സ്വാഗതം പറഞ്ഞു.

Tags:    
News Summary - Expatriate Welfare celebrated 'Orumichonam'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.