തുറക്കൽ ജിദ്ദ മഹല്ല്​ കമ്മിറ്റി ഇഫ്​താർ 

ജിദ്ദ: തുറക്കൽ ജിദ്ദ മഹല്ല്​ കമ്മിറ്റി ഇഫ്​താർ സംഗമം നടത്തി. ശറഫിയ ഇംമ്പാല ഗാർഡൻ ഒാഡിറ്റോറിയത്തിലൊരുക്കിയ സംഗമത്തിൽ മാധ്യമ പ്രവർത്തനും ഗ്രന്ഥകാരനുമായ അബ്​ദുറഹ്​മാൻ തുറക്കൽ റമദാൻ സന്ദേശം നൽകി. പുണ്യങ്ങളുടെ മാസമായ റമദാൻ വിശ്വാസികൾക്ക്​ ദൈവപ്രീതി നേടാനുള്ള സുവർണാവസരമാണെന്ന്​ അദ്ദേഹം പറഞ്ഞു. കബീർ പാണ്ടിക്കാടൻ അധ്യക്ഷത വഹിച്ചു. 

ഉസ്​മാൻ കോയ എരണിക്കൽ, ഷംസു പള്ളത്തിൽ, മുനീർ കുടുക്കൻ എന്നിവർ സംസാരിച്ചു. ഫിദില എരണിക്കൽ ഖിറാഅത്ത്​ നടത്തി. റഹ്​മത്ത്​ അലി സ്വാഗതവും അനീസ്​ അസ്​ലം നന്ദിയും പറഞ്ഞു. റസാഖ്​ ചോലക്കാടൻ, റസാഖ്​ കൊടവണ്ടി, അസ്​കർ, ആഷിഖ്​ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - events saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.