Posted On
date_range Updated On
date_range ഇ സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ സൗദി ടീമിന് ഒന്നാം സ്ഥാനം
ജിദ്ദ: തായ്വാനിൽ നടന്ന ഇ സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ സൗദി ടീമിന് ഒന്നാം സ്ഥാനം. ‘ടികൻ 7’ ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിലാണ് എതിരാളിയായ ജപ്പാൻകാരനെ സാരി അൽജഫ്രി തോൽപിച്ചത്. ആദ്യമായാണ് അന്താരാഷ്ട്ര തലത്തിൽ ഇങ്ങനെയൊരു മത്സരത്തിൽ സൗദി ടീം പെങ്കടുക്കുന്നത്.
സൗദി ഇലക്ട്രോണിക്,ഇൻറലെക്ച്വൽ സ്പോർട്സ് ഫൗണ്ടേഷൻ ചെയർമാനും സംഘം ലീഡറുമായ അമീർ ഫൈസൽ ബിൻ സുൽത്താൻ ഇ സ്പോർട്സിനു സൗദി സ്പോർട്സ് അതോറിറ്റി നൽകുന്ന പ്രോത്സാഹനത്തിന് നന്ദി അറിയിച്ചു. ഇ സ്പോർട്സിൽ കൈവരിച്ച നേട്ടത്തിൽ ആശ്ചര്യപ്പെടാനില്ലെന്നും സൗദിയിൽ ചാമ്പ്യന്മാർ അന്താരാഷ്ട്ര മത്സരങ്ങളിൽ പെങ്കടുക്കാൻ യോഗ്യരായി കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.