ശാ​ക്കി​ര്‍ ഹു​സൈ​ന്‍, ജി​ദ്ദ

സൗ​ദി​യി​ല്‍ വ​ർ​ധി​ച്ചു​വ​രു​ന്ന നി​ക്ഷേ​പ​സാ​ധ്യ​ത​ക​ള്‍ നി​യ​മ​വി​ധേ​യ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ വി​ദേ​ശി​ക​ൾ മു​ന്നോ​ട്ടു​വ​ര​ണം. കൂ​ടു​ത​ല്‍ മി​ക​ച്ച നി​ല​യി​ല്‍ സം​രം​ഭ​ക​നാ​വാ​ന്‍ ക​ഴി​യു​ന്ന അ​ന്ത​രീ​ക്ഷ​മാ​ണ്​ ഇ​പ്പോ​ഴു​ള്ള​ത്. മു​ന്‍കാ​ല​ങ്ങ​ളി​ല്‍ നി​ല​നി​ന്നി​രു​ന്ന രൂ​പ​ത്തി​ലു​ള്ള ബി​നാ​മി ക​ച്ച​വ​ട​ത്തി​​​​ന്റെ വാ​തി​ലു​ക​ള്‍ സൗ​ദി അ​റേ​ബ്യ കൊ​ട്ടി​യ​ട​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​നി നി​യ​മാ​നു​സൃ​ത വ​ഴി​ക​ള്‍ മാ​ത്ര​മെ നി​ല​നി​ല്‍ക്കു​ന്നു​ള്ളൂ.

അ​തി​ലൂ​ടെ മാ​ത്ര​മെ ഭാ​വി​യു​ള്ളൂ. വി​വി​ധ സ​ര്‍ക്കാ​ര്‍ മ​ന്ത്രാ​ല​യ​ങ്ങ​ളും വ​കു​പ്പു​ക​ളും ചേ​ര്‍ന്ന് ബി​നാ​മി ബി​സി​ന​സി​നെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ചു​വ​രു​ന്ന​തെ​ന്ന കാ​ര്യം എ​ല്ലാ​വ​ര്‍ക്കും അ​റി​വു​ള്ള​താ​ണ്. മു​ഹ​ര്‍റം മാ​സ​ത്തി​ല്‍ മാ​ത്രം ഇ​ത്ത​ര​ത്തി​ലു​ള്ള 6,000 ത്തോ​ളം കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി​ട്ടാ​ണ് വി​വ​രം. മ​റ്റു ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും ബി​നാ​മി ബി​സി​ന​സ് ക​ണ്ടെ​ത്താ​ന്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഇ​ങ്ങ​നെ കേ​സി​ല​ക​പ്പെ​ടു​ന്ന​വ​ര്‍ക്ക് അ​ഞ്ചു​വ​ര്‍ഷം ജ​യി​ല്‍ശി​ക്ഷ​യും കൂ​ടാ​തെ ക​ടു​ത്ത സാ​മ്പ​ത്തി​ക പി​ഴ​യും ചു​മ​ത്തു​ന്ന​തോ​ടൊ​പ്പം സ്ഥാ​പ​നം ജ​പ്തി ചെ​യ്യു​ന്ന​തു​മാ​ണ്. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദേ​ശ നി​ക്ഷേ​പ​ത്തി​ന് വ​ലി​യ സാ​ധ്യ​ത​ക​ളാ​ണ് സൗ​ദി അ​റേ​ബ്യ​യി​ല്‍ തെ​ളി​ഞ്ഞു​വ​രു​ന്ന​ത്. നി​യ​മ​പ​ര​മാ​യ ആ ​വ​ഴി പി​ന്തു​ട​രു​ന്ന​താ​ണ് ഉ​ത്ത​മ​മെ​ന്നാ​ണ്​ ഈ ​മേ​ഖ​ല​യി​ലെ അ​നു​ഭ​വം. മി​ഡി​ല്‍ ഈ​സ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ ലോ​ജി​സ്റ്റി​ക് ഹ​ബ്ബാ​യി മാ​റു​ക​യാ​ണ് ജി​ദ്ദ. കെ​ട്ടി​ട നി​ർ​മാ​ണ​മു​ൾ​പ്പെ​ടെ​യു​ള്ള പ​ല പ​ദ്ധ​തി​ക​ളും ന​ട​പ്പാ​വു​ന്ന​തോ​ടെ, ധാ​രാ​ളം വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളും എ​ത്തി​ച്ചേ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

ഇ​താ​ണ് സം​രം​ഭ​ക​രു​ടെ ആ​ക​ര്‍ഷ​ണീ​യ​ത​യാ​യി മാ​റു​ന്ന​ത്. സ്ഥാ​പ​ന​ങ്ങ​ള്‍ ക​ഫീ​ലു​മാ​ര്‍ പി​ടി​ച്ചെ​ടു​ക്കു​ന്ന പ്ര​വ​ണ​ത കൂ​ടി​വ​രു​ക​യാ​ണ്. ചെ​റു​കി​ട സം​രം​ഭ​ക​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​ന്നി​ച്ചു​ചേ​ര്‍ന്ന് ലൈ​സ​ന്‍സ് എ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന​താ​ണ്. ഇ​തി​ലൂ​ടെ നി​യ​മ​വി​ധേ​യ​മാ​യി ബി​സി​ന​സ് സം​രം​ഭ​ങ്ങ​ളി​ലേ​ര്‍പ്പെ​ടാ​ന്‍ സാ​ധി​ക്കും. ബി​നാ​മി സ്ഥാ​പ​ന​ങ്ങ​ള്‍ക്കെ​തി​രെ ഇ​പ്പോ​ള്‍ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രു​ന്ന​തി​നാ​ല്‍, സ്പോ​ണ്‍സ​ര്‍മാ​ര്‍ സ്ഥാ​പ​നം മൊ​ത്ത​മാ​യി​ത​ന്നെ വി​ല്‍ക്കു​ന്ന പ്ര​വ​ണ​ത​യും വ​ര്‍ധി​ച്ചി​ട്ടു​ണ്ട്. വ​രും കാ​ല​ങ്ങ​ളി​ല്‍ വ​ലി​യ അ​വ​സ​ര​ങ്ങ​ളു​ടെ രാ​ജ്യ​മാ​യി സൗ​ദി അ​റേ​ബ്യ മാ​റാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. ഇ​ത് പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍ മു​ന്നോ​ട്ടു വ​രേ​ണ്ട​തു​ണ്ട്.

Tags:    
News Summary - Endless opportunities for foreign entrepreneurs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.