റിയാദ്: ബ്രിട്ടെൻറ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ ആൻഡി ബേൺഹാമിന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ അഭിനന്ദന സന്ദേശമയച്ചു. ബ്രിട്ടെൻറ പുതിയ പ്രധാനമന്ത്രിയായി നിയമിതനായതിൽ ആത്മാർത്ഥമായ ആശംസകൾ അറിയിക്കുന്നതായും, അദ്ദേഹത്തിന് ഔദ്യോഗിക പദവിയിൽ എല്ലാവിധ വിജയങ്ങളും നേരുന്നതായും കേബിൾ സന്ദേശത്തിൽ കിരീടാവകാശി വ്യക്തമാക്കി.
കൂടാതെ, സൗഹൃദ രാജ്യമായ ബ്രിട്ടനിലെ ജനങ്ങൾക്ക് തുടർച്ചയായ വളർച്ചയും പുരോഗതിയും ആശംസിച്ച അദ്ദേഹം, ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിെൻറ മികവിനെ എടുത്തുപറയുകയും ചെയ്തു.
സന്ദേശത്തിലെ പ്രധാന ഭാഗങ്ങൾ:
‘യുകെ പ്രധാനമന്ത്രിയായി ചുമതലയേറ്റ അങ്ങേക്ക് ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും എല്ലാവിധ വിജയങ്ങളും നേരുന്നു. ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് നോർത്തേൺ അയർലൻഡ് ജനതയ്ക്ക് കൂടുതൽ അഭിവൃദ്ധിയും ഉന്നതിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധത്തെ ഞങ്ങൾ ഏറെ മൂല്യമുള്ളതായി കാണുന്നു. വരും നാളുകളിൽ എല്ലാ മേഖലകളിലും ഈ ബന്ധം കൂടുതൽ ശക്തമാക്കാനും വ്യാപിപ്പിക്കാനുമാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്.’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.