റിയാദ്: സൗദി അറേബ്യയിൽ പോയിൻറ് ഓഫ് സെയിൽ (പി.ഒ.എസ്) വഴിയുള്ള വാരാന്ത്യ ഇലക്ട്രോണിക് പണമിടപാടുകളിൽ കുറവ് രേഖപ്പെടുത്തി. ജൂലൈ 12 മുതൽ 18 വരെയുള്ള കാലയളവിൽ രാജ്യത്തുടനീളം 23.67 കോടി ഡിജിറ്റൽ ഇടപാടുകളിലൂടെ ആകെ 1,302 കോടി റിയാലിെൻറ ചെലവഴിക്കലാണ് നടന്നത്.
തൊട്ടുമുമ്പത്തെ ആഴ്ചയിൽ രേഖപ്പെടുത്തിയ 1,424 കോടി റിയാലുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിവാര വിപണിയിൽ 8.5 ശതമാനത്തിെൻറ കുറവുണ്ടായതായി സൗദി സെൻട്രൽ ബാങ്ക് (സാമ) വ്യക്തമാക്കുന്നു. സെൻട്രൽ ബാങ്ക് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ തുക വിനിയോഗിച്ചത് ഭക്ഷണ-പാനീയ മേഖലയിലാണ്; ആകെ 2.03 ശതകോടി റിയാൽ.
ഇതിനുപുറമേ റെസ്റ്റോറൻറുകൾ, കഫേകൾ എന്നിവയിൽ 1.72 ശതകോടി റിയാലും വസ്ത്രങ്ങളും അനുബന്ധ ഉൽപ്പന്നങ്ങളും വാങ്ങാൻ 1.04 ശതകോടി റിയാലും ചെലവഴിച്ചു. മറ്റ് പ്രധാന മേഖലകൾ പരിശോധിക്കുമ്പോൾ ഗതാഗത ആവശ്യങ്ങൾക്ക് 995.5 ദശലക്ഷം റിയാലും ഇന്ധന സ്റ്റേഷനുകളിൽ 950.2 ദശലക്ഷം റിയാലും ആരോഗ്യ മേഖലയിൽ 821.1 ദശലക്ഷം റിയാലും ചെലവഴിച്ചപ്പോൾ, പ്രഫഷനൽ-വാണിജ്യ സേവനങ്ങൾക്കായി 776.3 ദശലക്ഷം റിയാൽ വിനിയോഗിക്കപ്പെട്ടു.
ആഭരണ വിപണിയിൽ 413.7 ദശലക്ഷം റിയാലിെൻറയും നിർമാണ സാമഗ്രികളുടെ മേഖലയിൽ 398.1 ദശലക്ഷം റിയാലിെൻറയും വ്യാപാരാവശ്യങ്ങൾ നടന്നു. വിനോദ-സാംസ്കാരിക ആവശ്യങ്ങൾക്ക് 319.3 ദശലക്ഷം റിയാൽ, ഹോട്ടൽ മേഖലയിൽ 299.2 ദശലക്ഷം റിയാൽ, ബേക്കറി-മധുരപലഹാര വിപണിയിൽ 233.7 ദശലക്ഷം റിയാൽ എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.
കൂടാതെ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾക്കായി 191.2 ദശലക്ഷം റിയാലും ടെലികമ്യൂണിക്കേഷൻ സേവനങ്ങൾക്കായി 168.8 ദശലക്ഷം റിയാലും വിദ്യാഭ്യാസ മേഖലയിൽ 98.6 ദശലക്ഷം റിയാലും പൊതുസേവനങ്ങൾക്കായി 54.8 ദശലക്ഷം റിയാലും അലക്കു സേവനങ്ങൾക്കായി 49.8 ദശലക്ഷം റിയാലും ചെലവഴിക്കപ്പെട്ടു. ബാക്കി 2.02 ശതകോടി റിയാൽ മറ്റ് വിവിധ ഇനങ്ങളിലാണ് ഉൾപ്പെടുന്നത്.
രാജ്യത്തെ നഗരങ്ങൾ തിരിച്ചുള്ള സാമ്പത്തിക ഇടപാടുകളിൽ തലസ്ഥാനമായ റിയാദാണ് ഏറ്റവും മുന്നിൽ. 4.36 ശതകോടി റിയാലാണ് റിയാദിലെ മാത്രം വാരാന്ത്യ പി.ഒ.എസ് ഇടപാട് തുക. തൊട്ടുപിന്നിലുള്ള ജിദ്ദയിൽ 1.85 ശതകോടി റിയാലിെൻറയും ദമ്മാമിൽ 617.0 ദശലക്ഷം റിയാലിെൻറയും ഇടപാടുകൾ നടന്നു. മക്കയിൽ 537.1 ദശലക്ഷം റിയാലും മദീനയിൽ 526.1 ദശലക്ഷം റിയാലും രേഖപ്പെടുത്തിയപ്പോൾ, ഖോബാറിൽ 354.3 ദശലക്ഷം റിയാലും ത്വാഇഫിൽ 344.6 ദശലക്ഷം റിയാലും ചെലവഴിക്കപ്പെട്ടു. അബഹയിൽ 217.2 ദശലക്ഷം റിയാലിെൻറയും അൽ ബാഹയിൽ 76.5 ദശലക്ഷം റിയാലിെൻറയും വിപണനമാണ് വാരാന്ത്യത്തിൽ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.