Posted On
date_range Updated On
date_range പശ്ചിമേഷ്യൻ സുരക്ഷ ചർച്ച ചെയ്ത് സൗദി കിരീടാവകാശിയും കുവൈത്ത് അമീറും
റിയാദ്: പശ്ചിമേഷ്യയിൽ രൂപപ്പെട്ട അടിയന്തര സാഹചര്യങ്ങളും സുരക്ഷാ വെല്ലുവിളികളും വിലയിരുത്തുന്നതിനായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ, കുവൈത്ത് അമീർ ശൈഖ് മിഷ്അൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹുമായി ടെലിഫോൺ സംഭാഷണം നടത്തി.
സഹോദര രാജ്യമായ കുവൈത്തിെൻറ പരമാധികാരത്തിന്മേലും അതിർത്തികളിലും ഇറാൻ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. കുവൈത്തിെൻറ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി രാജ്യത്തിന് സൗദി അറേബ്യയുടെ സമ്പൂർണ പിന്തുണയും ഐക്യദാർഢ്യവും കിരീടാവകാശി വാഗ്ദാനം ചെയ്തു. മേഖലയിൽ സമാധാനവും സുരക്ഷിതത്വവും പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ കൂട്ടായ പരിശ്രമങ്ങളെക്കുറിച്ചും ഇരു നേതാക്കളും സംഭാഷണത്തിൽ ആഴത്തിൽ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.