Posted On
date_range Updated On
date_range ബില്ലടക്കാൻ വൈകിയാൽ വൈദ്യുതി ഉടൻ വിച്ഛേദിക്കില്ല
ജിദ്ദ: ബിൽ കുടിശ്ശിക വരുത്തിയ ഉപഭോക്താക്കളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കുന്നത് ഒരു മാസത്തേക്ക് നീട്ടുമെന്നും സേവനങ്ങൾ നിർത്തലാക്കില്ലെന്നും സൗദി ഇലക്ട്രിസിറ്റി കമ്പനി (എസ്.ഇ.സി) അറിയിച്ചു. വിവിധ തലങ്ങളിൽ കോവിഡ്-19 ബാധ വ്യാപിക്കുന്നതിനെ ചെറുക്കുന്നതിനുള്ള ദേശീയ പ്രചാരണ കാമ്പയിനിൽ കമ്പനി സജീവമായി സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നുണ്ട്. വൈറസ് ആദ്യമായി രാജ്യത്ത് കണ്ടെത്തിയതുമുതൽ കമ്പനിക്കകത്തുണ്ടായിരുന്ന പൊതു റസ്റ്റാറൻറുകൾ, സ്പോർട് ക്ലബുകൾ, പ്രാർഥന സൗകര്യങ്ങൾ എന്നിവ അടച്ചിട്ട് മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നതായും സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.