ദുബൈ: പുണ്യമാസം ലക്ഷ്യമിട്ട് സജീവമാകുന്ന ഭിക്ഷാടന മാഫിയയെ തുരത്താൻ ദുബൈ പൊലീസിെൻറ ശക്തമായ നടപടി. റമദാൻ ആദ്യദിനത്തിൽതന്നെ ദുബൈ പൊലീസ് നടത്തിയ പരിശോധനയിൽ 12 യാചകരെ അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായ സമ്പ്രദായം തടയുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനുമായി 'നമുക്ക് ഭിക്ഷാടനത്തെ തുരത്താം' കാമ്പയിനിന് കീഴിൽ ഒരു സംയോജിത സുരക്ഷ പദ്ധതി ദുബൈ പൊലീസ് ആരംഭിച്ചിട്ടുണ്ട്. യാചകർ പതിവായി എത്തുന്ന സ്ഥലങ്ങളിലേക്ക് കൂടുതൽ പട്രോളിങ്ങും ആരംഭിച്ചിട്ടുണ്ട്.
റമദാൻ ലക്ഷ്യംവെച്ച് വൻസംഘങ്ങളാണ് ഭിക്ഷാടകരെ നിയോഗിച്ച് വ്യാപകമായി ധനശേഖരണം നടത്തിവരുന്നത്. ഇതു പൂർണമായും ഇല്ലാതാക്കുകയെന്നതാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. നേരത്തെയും ദുബൈ പൊലീസ് നടത്തിയ ഇത്തരം കാമ്പയിൻ വഴി നിരവധി ഭിക്ഷാടകരെയും അനധികൃത പണപ്പിരുവുകാരെയും അറസ്റ്റു ചെയ്യുകയും നാടുകടത്തുകയും ചെയ്തിരുന്നു. ഭിക്ഷക്കാർ ജനങ്ങളുടെ ഔദാര്യം മുതലെടുത്താണ് വിശുദ്ധ മാസത്തിൽ ചൂഷണം നടത്തുന്നത്. വിവിധ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും കാമ്പയിൻ സംഘടിപ്പിക്കുകയെന്നും പൊലീസ് അറിയിച്ചു. എമിറേറ്റിലെ ഭിക്ഷക്കാരുടെ എണ്ണം കുറക്കാൻ പ്രചാരണം സഹായിക്കുമെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻറ് (സി.ഐ.ഡി) മേധാവി ബ്രിഗേഡിയർ ജമാൽ സാലിം അൽ ജലാഫ് പറഞ്ഞു.
ഇത്തരത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 842 യാചകരെയാണ് അറസ്റ്റു ചെയ്തത്. വിശുദ്ധ മാസത്തിൽ ദുബൈയിലുടനീളം പട്രോളിങ് വർധിപ്പിക്കുമെന്നും ബ്രിഗേഡിയർ അൽ ജലാഫ് പറഞ്ഞു. അർഹതയുള്ള പൗരന്മാരെയും താമസക്കാരെയും ഒരുപോലെ സഹായിക്കാൻ രജിസ്റ്റർ ചെയ്ത ചാരിറ്റികൾ ഒരുക്കമാണെന്ന് ദുബൈ പൊലീസിലെ കേണൽ അലി സാലിം പറഞ്ഞു. ആവശ്യങ്ങൾ കൃത്യമാണെന്ന് തെളിയിക്കപ്പെട്ടാൽ സഹായം നൽകുന്നതിന് ഇത്തരം സംഘടനകൾ മടിക്കില്ല. പൊതുസ്ഥലങ്ങളിലും തെരുവുകളിലും ഭിക്ഷാടനം നടത്തുന്നത് അംഗീകരിക്കാനാവില്ല, മാത്രമല്ല, ഇതു നിയമപ്രകാരം ശിക്ഷാർഹവുമാണ് -കേണൽ സാലിം പ്രസ്താവനയിൽ വ്യക്തമാക്കി.
യാചന സംബന്ധിച്ച് വിവിധ എമിറേറ്റുകളിൽനിന്ന് പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യേണ്ട നമ്പറുകൾ
അബൂദബി - 999 അല്ലെങ്കിൽ 8002626 (അമാൻ സർവിസ്)
ദുബൈ - 800243
ഷാർജ - 06 563 2222
റാസൽഖൈമ - 07 205 3372
അജ്മാൻ - 06 740 1616
ഉമ്മുൽ ഖുവൈൻ - 999
ഫുജൈറ - 09 205 1100 അല്ലെങ്കിൽ 09 222 4411
കോവിഡിെൻറ പേരിൽ യാചന
അബൂദബി: കോവിഡ് വൈറസിെൻറ പേരിൽ യാചന നടത്തുന്നവർക്ക് കർശന മുന്നറിയിപ്പുമായി അബൂദബി പൊലീസ്. വിശുദ്ധ മാസത്തിൽ യാചകരെ കണ്ടെത്താൻ പൊലീസ് പട്രോളിങ്ങും പരിശോധനയും ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു. നേരിട്ടോ ഓൺലൈൻ മുഖേനയോ കോവിഡ് വൈറസുമായി ബന്ധപ്പെട്ട വ്യാജ കഥകൾ ഉപയോഗിച്ച് യാചനക്ക് ശ്രമിക്കുന്നവരുമായി ഇടപഴകരുതെന്നും അബൂദബി പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. ചാരിറ്റി സംഭാവനകൾക്ക് ഔദ്യോഗിക ചാനലുകൾ മാത്രം ഉപയോഗിക്കണം.
റമദാൻ മാസത്തിൽ ജനങ്ങളുടെ സഹായമനസ്കതയും സഹാനുഭൂതിയും നിലവിലെ സാഹചര്യവും സർക്കാർ സ്വീകരിച്ച പ്രതിരോധ നടപടികളും ഭിക്ഷാടകർ മുതലെടുക്കുന്നതായും ആരും സഹതാപത്തോടെ പണം കൊടുക്കരുതെന്നും അബൂദബി പൊലീസ് ചൂണ്ടിക്കാട്ടി. റമദാൻ മാസത്തിൽ ഭിക്ഷക്കാരുടെ വരവ് പതിവായി റിപ്പോർട്ട് ചെയ്യുന്നതിനാൽ യാചകർക്ക് ദാനധർമം നിയന്ത്രിക്കുന്നതിന് ആഴ്ചകൾക്ക് മുമ്പേ അബൂദബി പൊലീസ് യാചന തടയാനുള്ള പദ്ധതി ആവിഷ്കരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.