ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന്​ വേ​ട്ട

ജി​ദ്ദ: കി​ങ്​ അ​ബ്​​ദു​ല്‍ അ​സീ​സ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. ജി​ദ്ദ എ​യ​ര്‍പോ​ര്‍ട്ട് വ​ഴി ഇ​റ​ക്കു​മ​തി ചെ​യ്ത തേ​നീ​ച്ച​ക്കൂ​ടു​ക​ള്‍ അ​ട​ങ്ങി​യ പെ​ട്ടി​ക​ള്‍ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ്​ 1,78,374 ല​ഹ​രി ഗു​ളി​ക​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. സു​ര​ക്ഷ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും പൊ​ലീ​സ് നാ​യ്ക്ക​ളെ​യും ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് തേ​നീ​ച്ച​ക്കൂ​ടു​ക​ള്‍ക്ക​ക​ത്ത് ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്.

മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ശേ​ഷം ജ​ന​റ​ല്‍ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് നാ​ര്‍കോ​ട്ടി​ക്‌​സ് ക​ണ്‍ട്രോ​ളു​മാ​യി ഏ​കോ​പ​നം ന​ട​ത്തി. മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം സൗ​ദി​യി​ല്‍ സ്വീ​ക​രി​ച്ച ര​ണ്ടു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്ത​താ​യി സ​കാ​ത്, ടാ​ക്‌​സ് ആ​ൻ​ഡ്​ ക​സ്​​റ്റം​സ് അ​തോ​റി​റ്റി പ​റ​ഞ്ഞു.

Tags:    
News Summary - drugs seized at Jeddah airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.