നി​ലം തൊ​ടാ​തെ ഡ്രോ​ൺ-​മി​സൈ​ൽ ആ​ക്ര​മ​ണം




റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട വ​ൻ വ്യോ​മാ​ക്ര​മ​ണ ശ്ര​മ​ങ്ങ​ളെ പ്ര​തി​രോ​ധ സേ​ന വി​ജ​യ​ക​ര​മാ​യി പ​രാ​ജ​യ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന നീ​ക്ക​ങ്ങ​ളി​ൽ ബാ​ലി​സ്​​റ്റി​ക് മി​സൈ​ലും 76 ഡ്രോ​ണു​ക​ളും ത​ക​ർ​ത്ത​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ വ​ക്താ​വ് മേ​ജ​ർ ജ​ന​റ​ൽ തു​ർ​ക്കി അ​ൽ മാ​ലി​ക്കി ശ​നി​യാ​ഴ്ച അ​റി​യി​ച്ചു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ ശ​നി​യാ​ഴ്​​ച ര​ണ്ട് ഡ്രോ​ണു​ക​ൾ ത​ക​ർ​ത്ത​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം.

ക​ഴി​ഞ്ഞ ദി​വ​സം മാ​ത്രം ശ​ത്രു​ക്ക​ൾ തൊ​ടു​ത്തു​വി​ട്ട 65 ഡ്രോ​ണു​ക​ളും ഒ​രു ബാ​ലി​സ്​​റ്റി​ക് മി​സൈ​ലു​മാ​ണ് സൗ​ദി വ്യോ​മ​സേ​ന ആ​കാ​ശ​ത്ത് ത​ന്നെ ന​ശി​പ്പി​ച്ച​ത്. ഇ​തി​ൽ സൗ​ദി വ്യോ​മാ​തി​ർ​ത്തി​ക്കു​ള്ളി​ൽ പ്ര​വേ​ശി​ച്ച 28 ഡ്രോ​ണു​ക​ളും കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ നേ​രി​ട്ട 10 ഡ്രോ​ണു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. കൂ​ടാ​തെ റി​യാ​ദി​ലെ എം​ബ​സി ഏ​രി​യ, അ​ൽ ഖ​ർ​ജ്, കി​ഴ​ക്ക​ൻ-​മ​ധ്യ മേ​ഖ​ല​ക​ൾ, റു​ബു അ​ൽ ഖാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി എ​ത്തി​യ 27 ഡ്രോ​ണു​ക​ളെ​യും പ്ര​തി​രോ​ധ സേ​ന ത​ക​ർ​ത്തു.

അ​ൽ ഖ​ർ​ജ് ഗ​വ​ർ​ണ​റേ​റ്റി​നെ ല​ക്ഷ്യ​മാ​ക്കി വ​ന്ന ബാ​ലി​സ്​​റ്റി​ക് മി​സൈ​ലും വി​ജ​യ​ക​ര​മാ​യി ത​ട​ഞ്ഞ​താ​യി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. മ​റ്റ് മേ​ഖ​ല​ക​ളാ​യ അ​ൽ ജൗ​ഫ്, റു​ബു അ​ൽ ഖാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലും ഡ്രോ​ൺ ആ​ക്ര​മ​ണ​ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യെ​ങ്കി​ലും സൈ​ന്യ​ത്തി​ന്റെ ജാ​ഗ്ര​ത​യി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി.

രാ​ജ്യ​ത്തി​​ന്റെ സു​ര​ക്ഷ​ക്കും പൗ​ര​ന്മാ​രു​ടെ സം​ര​ക്ഷ​ണ​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്ന ഇ​ത്ത​രം നീ​ക്ക​ങ്ങ​ളെ ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്ന് മേ​ജ​ർ ജ​ന​റ​ൽ തു​ർ​ക്കി അ​ൽ മാ​ലി​ക്കി അ​റി​യി​ച്ചു. സി​വി​ലി​യ​ൻ മേ​ഖ​ല​ക​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ശ​ത്രു​താ​പ​ര​മാ​യ നീ​ക്ക​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള സൗ​ദി അ​റേ​ബ്യ​യു​ടെ നി​ര​ന്ത​ര ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി​ക​ൾ.

Tags:    
News Summary - Drone-missile attack without touching the ground

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.