Posted On
date_range Updated On
date_range ആഭരണങ്ങളിൽ ഖുർആൻ വാക്യങ്ങൾ എഴുതരുത്
ജിദ്ദ: ആഭരണങ്ങളിലും കരകൗശല വസ്തുക്കളിലും ഖുർആൻ വാക്യങ്ങൾ എഴുതരുതെന്ന് സൗദി വാണിജ്യമന്ത്രാലയം. സ്വർണമുൾപ്പെടെ ഏതുതരം ആഭരണങ്ങളിലും കരകൗശലവസ്തുക്കളിലും ഖുർആൻ ലിഖിതങ്ങൾ ചേർക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് സൗദി ഗ്രാൻഡ് മുഫ്തിയുടെ പ്രസംഗം ഉദ്ധരിച്ചാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. ഖുർആനിക വാക്യങ്ങൾ അനാദരിക്കപ്പെടാതിരിക്കാനും അവതരണ ലക്ഷ്യത്തിനല്ലാതെ മറ്റാവശ്യങ്ങൾക്ക് ദുരുപയോഗിക്കാതിരിക്കാനുമാണ് ഇത്തരം നിർദേശം. ഇതുസംബന്ധിച്ച് സൗദി ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സർക്കുലർ പുറത്തിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.