റിയാദ്: രോഗം മൂർച്ഛിച്ച് നാട്ടിലേക്ക് പുറപ്പെടുന്നതിന് ഏതാനും മണിക്കൂർ മുമ്പ് മലയാളി റിയാദിൽ മരിച്ചു. കരൾ രോഗവും പ്രമേഹവും മറ്റും മൂലം 75 ദിവസം റിയാദിലെ ആശുപത്രിയിൽ കഴിഞ്ഞതിനു ശേഷം ഡിസ്ചാർജായി നാട്ടിൽ പോകാൻ ഒരുങ്ങിയ പാലക്കാട് ഷൊർണൂർ സ്വദേശി മങ്ങാട്ട് ജയറാം ആണ് (43) മരിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു അന്ത്യം. വെള്ളിയാഴ്ച പുലർെച്ച 12.50ന് സൗദി എയർലൈൻസ് വിമാനത്തിൽ പോകാൻ ടിക്കറ്റെടുത്തിരുന്നതാണ്. വിമാനത്തിൽ വീൽച്ചെയറിലിരുന്ന് യാത്ര ചെയ്യാനുള്ള നിയമനടപടികളെല്ലാം പൂർത്തിയായിരുന്നു. മൂന്നു മാസം മുമ്പ് റിയാദിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടൻറ് തസ്തികയിലേക്കാണ് വന്നത്. ഡിസ്ചാർജ് ചെയ്ത് 15 ദിവസമായി സാമൂഹിക പ്രവർത്തകരായ റഫീഖ് ഉമ്മഞ്ചിറയുടെയും പ്രദ്യുമ്നെൻറയും സംരക്ഷണയിൽ കഴിയുകയായിരുന്നു. ചികിത്സ ബിൽ ആശുപത്രിയധികൃതർ ഒഴിവാക്കിക്കൊടുത്തു. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യൻ ഒാവർസീസ് ഫോറത്തിെൻറ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. ഒമാനിൽ നഴ്സായ പ്രിയയാണ് ഭാര്യ. 10ാം ക്ലാസ് വിദ്യാർഥിനിയായ മകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.