Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു
റിയാദ്: ശാരീരികമായി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറെ കാണാനെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. ബത്ഹ ഫറസ്ദഖ് സ്ട്രീറ്റിലെ ബൂഫിയയിൽ ജീവനക്കാരനായ കോഴിക്കോട് വള്ളിയോത്ത് സ്വദേശി കണ്ണൂരക്കുഴിയിൽ അശ്റഫ് (40) ആണ് സ്വകാര്യക്ലിനിക്കിൽ മരിച്ചത്. ഭാര്യയും മൂന്നു മക്കളുമുണ്ട്. അഞ്ചുവർഷമായി റിയാദിലുണ്ട്. മൃതദേഹം നാട്ടിലയക്കുന്നതിനുളള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെ.എം.സി.സി നേതാവ് തെന്നല മൊയ്തീൻ കുട്ടി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.