ദമ്മാം ജവഹർ ബാൽ മഞ്ച് സംഘടിപ്പിച്ച ശിശുദിനാഘോഷത്തിൽ നിന്ന്
ദമ്മാം: ജവഹർലാൽ നെഹ്റുവിെൻറ 131ാം ജന്മദിനത്തിൽ ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റിയുടെ കുട്ടികളുടെ വേദിയായ ജവഹർ ബാൽ മഞ്ചിെൻറ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ദമ്മാം ജവഹർ ബാൽമഞ്ച് പ്രസിഡൻറ് നിരഞ്ജൻ ബീൻസ് അധ്യക്ഷത വഹിച്ചു. റീജനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു.
കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു മുഖ്യാതിഥിയായി. കെ.പി.സി.സി നിർവാഹക സമിതിയംഗം അഹമ്മദ് പുളിക്കൽ, ദമ്മാം റീജനൽ കമ്മിറ്റി നേതാക്കളായ ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, ശിഹാബ് കായംകുളം, റഫീഖ് കൂട്ടിലങ്ങാടി, ഷംസു കൊല്ലം, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അഷ്റഫ് മുവാറ്റുപുഴ, നാഷനൽ കമ്മിറ്റി ജീവകാരുണ്യ വിഭാഗം കൺവീനർ സിറാജ് പുറക്കാട്, പ്രോഗ്രാം കൺവീനർ തോമസ് തൈപ്പറമ്പിൽ, വനിതാവേദി നേതാക്കളായ രാധികാ ശ്യാം പ്രകാശ്, ആയിഷാ സജൂബ്, യൂത്ത് വിങ് പ്രസിഡൻറ് ബുർഹാൻ ലബ്ബ തുടങ്ങിയവർ സംസാരിച്ചു. ബാൽമഞ്ച് ജനറൽ സെക്രട്ടറി ആദിത്യ ശ്യാംപ്രകാശ് സ്വാഗതം പറഞ്ഞു. അമൃതാ സന്തോഷ്, ആയിഷാ ഷെദ എന്നിവർ അവതാരകരായിരുന്നു. കുട്ടികൾ അവതരിപ്പിച്ച ആകർഷകമായ കലാപരിപാടികൾ പരിപാടിയെ വർണാഭമാക്കി. ഇ.കെ. സലിം, തോമസ് തൈപ്പറമ്പിൽ, ബിൻസ് മാത്യൂസ്, ആയിഷാ സജൂബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.