റിയാദ്: ജിദ്ദയില്‍ നിന്ന് റിയാദിലേക്ക് 9,000 കിലോമീറ്റര്‍ ദൂരത്തിലുള്ള ദാക്കര്‍ റാലി ക്ക് ഞായറാഴ്ച തുടക്കമാകും. രാവിലെ ജിദ്ദയിൽ നിന്ന് ഫ്ലാഗ് ഒാഫ് ചെയ്യുന്ന വാഹനയോട്ട മത്സരം മരുഭൂമിയിലൂടെ പ്രത്യേകമായി തയാറാക്കിയ ട്രാക്കിലൂടെ 12 ദിവസംകൊണ്ട് റിയാദിലെത്തും. മത്സരത്തില്‍ രണ്ട് ഇന്ത്യക്കാരും പെങ്കടുക്കുന്നുണ്ട്. ഒരാൾ ജർമനിയിൽ ജനിച്ച മലയാളി വംശജനാണ്. 250 മീറ്റര്‍ വരെ ഉയരത്തിലുള്ള മണല്‍ക്കുന്നുകളും മലകളും കല്‍വഴികളും നിറഞ്ഞ വഴിയിലൂടെയാണ് മധ്യേഷ്യയിൽ ആദ്യമായെത്തുന്ന ദാക്കര്‍ മോട്ടോര്‍ റാലിയുടെ ട്രാക്ക്.
ബൈക്ക്, ക്വാഡ്, കാര്‍, എസ്.എസ്.വി, ട്രക്ക് എന്നീ വിഭാഗങ്ങളിലാണ് മത്സരം. എല്ലാവര്ക്കും മത്സരം ഒരേ ട്രാക്കിലാണ്. ഒരു ദിവസം ശരാശരി 500നും 700നും ഇടയിലുള്ള ദൂരം വാഹനങ്ങള്‍ സഞ്ചരിക്കണം. നിരീക്ഷണത്തിന് മുഴുസമയം ഹെലികോപ്ടറുകളുമുണ്ട്. 12 ഘട്ടങ്ങളാണ് മത്സരത്തിലുള്ളത്. അതായത്, ഓരോ ദിവസവും രാത്രിയിൽ ഓരോയിടത്ത് തങ്ങും. ബൈക്കുകളുടെ മത്സരത്തിലാണ് ഇന്ത്യക്കാരായ രണ്ടുപേരുള്ളത്. ഇതില്‍ ഒരാള്‍ ജര്‍മനിയിൽ നിന്നെത്തിയ മലയാളിയായ ഹരിത് നോഹയാണ്. 1977ലാണ് ദാക്കര്‍ മോട്ടോര്‍ റാലിക്ക് തുടക്കമിടുന്നത്. പാരിസില്‍ നിന്ന് സഹാറ മരുഭൂമി വഴി സെനഗലിലേക്കായിരുന്നു. മധ്യേഷ്യയില്‍ മത്സരം ആദ്യമായെത്തുന്നത് സൗദിയിലേക്കാണ്. അപ്രതീക്ഷിതമായാണ് സൗദി അറേബ്യ പട്ടികയില്‍ ഇടംപിടിക്കുന്നത്. ലോകത്തെ വിസ്മയിപ്പിക്കുന്ന മരുഭൂ-മലയോര ട്രാക്കിലൂടെയാണ് ഇൗ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.