Posted On
date_range Updated On
date_range കോവിഡ്: സൗദിയിൽ ഗുരുതാരാവസ്ഥയിലുള്ള രോഗികൾ 272 ആയി കുറഞ്ഞു
ജിദ്ദ: സൗദിയിൽ കോവിഡ് ബാധിച്ച് ഗുരുതാരാവസ്ഥയിലുള്ള രോഗികൾ 272 ആയി കുറഞ്ഞു. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.
പുതുതായി 146 രോഗികളും 314 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,48,915ഉം രോഗമുക്തരുടെ എണ്ണം 7,31,004ഉം ആയി.
പുതുതായി രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9020 ആയി. നിലവിൽ 8891 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്.
സൗദിയിൽ നിലവിലെ കോവിഡ് മുക്തി നിരക്ക് 97.60 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 44, ജിദ്ദ 16, മദീന 9, മക്ക 8, ദമ്മാം 7, ത്വാഇഫ് 6, അബഹ 5. സൗദിയിൽ ഇതുവരെ 6,19,24,677 ഡോസ് വാക്സിൻ വിതരണം ചെയ്‌തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.