ജോയ്​ റോക്കി

കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി ദമ്മാമിൽ മരിച്ചു

ദമ്മാം: കൊല്ലം സ്വദേശി ദമ്മാമിൽ കോവിഡ് ബാധിച്ചു മരിച്ചു. മാങ്ങാട് സ്വദേശി വയലിൽ കിഴക്കേതിൽ ജോയ് റോക്കിയാണ് (70) മരിച്ചത്. രാണ്ടാഴ്ച മുമ്പാണ് അസുഖബാധിതനായത്.

ദമ്മാം മെഡിക്കൽ കോംപ്ലക്സിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ശനിയാഴ്ച പുലർച്ചയാണ് മരിച്ചത്. 40 വർഷത്തോളമായി ദമ്മാമിൽ പ്രവാസിയാണ്.

സ്വകാര്യ കോൺട്രാക്ടിങ് കമ്പനിയിൽ ജോലി ചെയ്‌ത്‌വരികയായിരുന്നു. ദമ്മാമിലെ ജീവകാരുണ്യ, സാംസ്‌കാരിക, സാമൂഹിക രംഗത്തു സജീവമായിരുന്ന ഇദ്ദേഹം വലിയ സുഹൃദ് വലയത്തിന്‍റെ ഉടമയാണ്. ഭാര്യ: ഉഷ ജോയ്. മക്കൾ: ജോസഫ് ഷിഫിൻ ജോയ് (ദമ്മാം), മേരി ടീന ജോയ് (അമേരിക്ക).

മരുമക്കൾ: രേഷ്‌മ ചെറിയാൻ, ഗേരി ഇഗ്‌നേഷ്യസ്. മൃതദേഹം ദമ്മാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

Tags:    
News Summary - covid, a native of Kollam, died in Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.