ജീവനക്കാർക്ക് അവധി നൽകാനും ശമ്പളം കുറയ്ക്കാനും അനുമതി

റിയാദ്: ജീവനക്കാര്‍ക്ക് അവധി നൽകാനും ശമ്പളം കുറയ്ക്കാനും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സൗദി മാനവ വിഭവശേഷി സാമൂഹ ിക വികസന മന്ത്രാലയം അനുമതി നല്‍കി. കോവിഡ് സാഹചര്യത്തിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് തൊഴില്‍ നിയമത് തിലെ വ്യവസ്ഥകൾ പ്രകാരമാണ് തീരുമാനം. പ്രവചനാതീതമായ സാഹചര്യങ്ങളില്‍ സ്ഥാപനങ്ങള്‍ക്ക് മുന്‍കരുതലി​െൻറ ഭാഗമായ ി ചെലവ് കുറക്കാന്‍ ഇൗ വ്യവസ്ഥകൾ അനുമതി നൽകുന്നുണ്ട്.

പുതിയ ഉത്തരവിലെ പ്രധാന ഭാഗങ്ങള്‍ ചുവടെ:
1. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരുടെ ശമ്പളം കുറക്കാനും അവധി നല്‍കാനും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതി. ജോലിയെടുത്ത സമയം മാത്രം കണക്കാക്കി ശമ്പളം നല്‍കാനാണ് അനുമതി.

2. ജീവനക്കാർക്ക് നൽകുന്ന അവധി വാർഷിക അവധിയിൽ നിന്ന് കുറയ്ക്കാവുന്നതാണ്. തൊഴിൽ നിയമത്തിലെ 116-ാം വകുപ്പ് അനുസരിച്ച് അതല്ലാതെ പ്രത്യേക അവധിയും നൽകാം.

3. അടുത്ത ആറ് മാസത്തിനകം ജീവനക്കാരുമായി ഇത് സംബന്ധിച്ച് കരാറിലും ധാരണയിലും എത്തണം. തൊഴിലെടുക്കുന്ന മണിക്കൂറുകള്‍ക്ക് മാത്രം ശമ്പളം നല്‍കാൻ ഇങ്ങനെ കരാറിലൂടെ കഴിയും.

4. സ്വകാര്യ മേഖലയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഉത്തേജക പാക്കേജുകള്‍ സർക്കാർ പ്രഖ്യാപിക്കും. എന്നാൽ ഉത്തേജകപാക്കേജ് ഏതെങ്കിലും സ്ഥാപനം ഉപയോഗപ്പെടുത്തിയാൽ ജീവനക്കാരുമായി ശമ്പളം കുറയ്ക്കാൻ ഏർപ്പെടുന്ന കരാര്‍ സ്വയമേവ റദ്ദാകും. അതോടൊപ്പം ജീവനക്കാരന് ആ സ്ഥാപനത്തിൽ നിന്ന് ജോലി ഉപേക്ഷിച്ച് പോകാനുള്ള അനുമതിയും ലഭിക്കും.

പുതിയ ഉത്തരവ് നടപ്പാക്കാൻ നിരവധി നിബന്ധനകളുണ്ട്. ഇതെല്ലാം പാലിച്ച് മാത്രമേ സ്ഥാപനത്തിന് ഇത് നടപ്പാക്കാൻ കഴിയൂ. മാര്‍ഗ നിര്‍ദേശങ്ങൾ മന്ത്രാലയത്തില്‍ നിന്നും സ്ഥാപനങ്ങള്‍ക്ക് ലഭിക്കും. ‘അജീർ’ പോര്‍ട്ടല്‍ വഴി തൊഴിലാളികളെ വാടകയ്ക്ക് കൈമാറാനും മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. നേരത്തെ ഇക്കാര്യത്തിലുണ്ടായിരുന്ന നടപടിക്രമങ്ങളും ലഘൂകരിച്ചിട്ടുണ്ട്.

Tags:    
News Summary - Covid 19 in saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.