എ​ല്‍.​കെ. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഷോ​ര്‍ട്ട് ഫി​ലിം ഫെ​സ്​​റ്റി​വ​ലി​ല്‍ ‘കോ​ലൈ​സ്’ ഹ്ര​സ്വ​ചി​ത്ര​ത്തി​നു​ള്ള അ​വാ​ർ​ഡ് വി.​കെ. ജോ​സ​ഫി​ല്‍ നി​ന്നും അ​ബ്​​ദു​ല്ല മു​ക്ക​ണ്ണി അ​വാ​ർ​ഡ് വാ​ങ്ങു​ന്നു

എല്‍.കെ. ഇൻറർനാഷനൽ ഷോര്‍ട്ട് ഫിലിം ഫെസ്​റ്റിവലില്‍ ‘കോലൈസി’ന് പുരസ്‌കാരം

ജി​ദ്ദ/​കൊ​ച്ചി: ര​ണ്ടാ​മ​ത് എ​ല്‍.​കെ. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഷോ​ര്‍ട്ട് ഫി​ലിം ഫെ​സ്​​റ്റി​വ​ലി​ല്‍ ജി​ദ്ദ​യി​ലെ പ്ര​വാ​സി കൂ​ട്ടാ​യ്മ പു​റ​ത്തി​റ​ക്കി​യ ‘കോ​ലൈ​സ്’ എ​ന്ന ഹ്ര​സ്വ​ചി​ത്രം പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍ഹ​മാ​യി. ലോ​ക​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി എ​ത്തി​യ 1200-ഓ​ളം ചി​ത്ര​ങ്ങ​ളോ​ട് മ​ത്സ​രി​ച്ച്, അ​വ​സാ​ന വ​ട്ട പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ച മി​ക​ച്ച 30 സി​നി​മ​ക​ളി​ലൊ​ന്നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ണ് ‘കോ​ലൈ​സ്’ ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

കൊ​ച്ചി ഗോ​കു​ലം ക​ണ്‍വെ​ന്‍ഷ​ന്‍ സെൻറ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വെ​ച്ച് എ​ഴു​ത്തു​കാ​ര​നും പ്ര​ശ​സ്ത ച​ല​ച്ചി​ത്ര നി​രൂ​പ​ക​നു​മാ​യ വി.​കെ. ജോ​സ​ഫി​ല്‍ നി​ന്നും ചി​ത്ര​ത്തി​െൻറ ക​ഥാ​കൃ​ത്തും നി​ർ​മാ​താ​വു​മാ​യ അ​ബ്​​ദു​ല്ല മു​ക്ക​ണ്ണി പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി. സിം​ഗ​പ്പൂ​രി​ല്‍ നി​ന്നു​ള്ള പ്ര​ശ​സ്ത ച​ല​ച്ചി​ത്ര നി​രൂ​പ​ക​ന്‍ ഫി​ലി​പ്പ് ചി​യ ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ല​ച്ചി​ത്ര മേ​ള​യി​ല്‍ ഫെ​സ്​​റ്റി​വ​ല്‍ ഡ​യ​റ​ക്ട​ര്‍ രാ​ജേ​ഷ് പു​ത്ത​ന്‍പു​ര​യി​ല്‍ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

പ്ര​ശ​സ്ത സം​വി​ധാ​യ​ക​ന്‍ അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത സ​മാ​പ​ന ച​ട​ങ്ങോ​ടെ​യാ​ണ് രാ​ജ്യാ​ന്ത​ര പ്ര​ശ​സ്തി​യു​ള്ള ഈ ​ച​ല​ച്ചി​ത്ര മേ​ള​യ്ക്ക് തി​ര​ശ്ശീ​ല വീ​ണ​ത്. മ​ല​യാ​ള സി​നി​മ​യു​ടെ ഗൃ​ഹാ​തു​ര​മാ​യ ഭാ​വ​ങ്ങ​ളെ​യും ഗ്രാ​മീ​ണ സ്മ​ര​ണ​ക​ളെ​യും ആ​ഴ​ത്തി​ല്‍ ആ​വി​ഷ്‌​ക​രി​ക്കു​ന്ന ‘കോ​ലൈ​സ്’, അ​മ്മ​യും മ​ക്ക​ളും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​െൻറ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്. അ​ബ്​​ദു​ല്ല മു​ക്ക​ണ്ണി​യു​ടെ ചെ​റു​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി അ​ലി അ​രി​ക്ക​ത്താ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

മു​ക്ക​ണ്ണി ക്രി​യേ​ഷ​ന്‍സി​െൻറ ബാ​ന​റി​ല്‍ നി​ർ​മി​ച്ച ചി​ത്ര​ത്തി​െൻറ ഛായാ​ഗ്ര​ഹ​ണം ഫെ​ബി​ന്‍ ആ​റ്റു​പു​റ​മാ​ണ് നി​ർ​വ​ഹി​ച്ച​ത്. ഗാ​യി​ക സോ​ഫി​യ സു​നി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ ചി​ത്ര​ത്തി​ല്‍ ജെ.​കെ. സു​ബൈ​ര്‍, റി​ഷാ​ന്‍ റി​യാ​സ്, ബീ​ഗം ഖ​ദീ​ജ, ഷാ​ജി, അ​യ്യൂ​ബ് മാ​സ്​​റ്റ​ര്‍, നാ​സ​ര്‍ ശാ​ന്ത​പു​രം, മൈ​മൂ​ന, സി​മി സു​കു​മാ​ര​ന്‍, ശം​സു, അ​ലി തു​വ്വൂ​ര്‍, നി​സാ​ര്‍ ക​രു​നാ​ഗ​പ്പ​ള്ളി, സി​യ ഷാ​ജു തു​ട​ങ്ങി​യ​വ​രും വി​വി​ധ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചു. ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തു​നി​ന്നു​മു​ള്ള നി​ര​വ​ധി ച​ല​ച്ചി​ത്ര പ്ര​വ​ര്‍ത്ത​ക​രും നി​രൂ​പ​ക​രും പ​ങ്കെ​ടു​ത്ത മേ​ള​യി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ഈ ​ക​ലാ​സൃ​ഷ്​​ടി ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

Tags:    
News Summary - 'Collision' wins award at L.K. International Short Film Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-03 03:49 GMT