‘വിജയ് ദം ദം ബിരിയാണി’ ഗ്രാൻഡ്​ ഫിനാലെ ഇന്ത്യൻ എംബസി വെൽഫെയർ കോൺസുലർ വൈ. സാബിർ ഉദ്​ഘാടനം ചെയ്യുന്നു

ബിരിയാണി അനന്യമായ ഒരു ആഗോള ഭക്ഷണം, ഇന്ത്യൻ വൈവിധ്യം അതുല്യം: വൈ. സാബിർ

റിയാദ്: ബിരിയാണി അനന്യമായ ഒരു ആഗോള ഭക്ഷണമാണെന്നും അതി​െൻറ ഇന്ത്യൻ വൈവിധ്യം അതുല്യമാണെന്നും ഇന്ത്യൻ എംബസി വെൽഫെയർ കോൺസുലർ വൈ. സാബിർ പറഞ്ഞു. ഗൾഫ് മാധ്യമവും മീഫ്രണ്ടും സംയുക്തമായി സംഘടിപ്പിച്ച ‘വിജയ് ദം ദം ബിരിയാണി പാചകമത്സര’ത്തി​െൻറ ഗ്രാൻഡ് ഫിനാലെ മലസ് ലുലു ഹൈപ്പർമാർക്കറ്റ് റൂഫ് ടോപ്പ് അരീനയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ സംസ്കാരത്തി​െൻറ മതേതര നിലപാടുകളും വൈവിധ്യമാർന്ന സവിശേഷതകളും വിളിച്ചോതുന്ന ജനകീയമായ രുചിപെരുമയാണ് ബിരിയാണിക്കുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പാചകമത്സര പരിപാടിക്ക് ഇത്രയധികം ജന പങ്കാളിത്തം ഉണ്ടാകുന്നത് അഭൂതപൂർവമാണെന്നും, വളരെ മനോഹരമായും കെട്ടുറപ്പോടെയുമാണ് സംഘടകർ ഈ പരിപാടി ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം അഭിനന്ദിച്ചു.

‘വിജയ് ദം ദം ബിരിയാണി’ ഗ്രാൻഡ്​ ഫിനാലെ പരിപാടിയിൽ അതിഥിയായെത്തിയ മുസ്​ലിം ലീഗ് നേതാവ്​​ മുനവ്വറലി ശിഹാബ്​ തങ്ങൾ സംസാരിക്കുന്നു

 

ഗൾഫ്​ മാധ്യമം-മീഫ്രണ്ട്​ മിഡിൽ ഈസ്​റ്റ്​ ഡയറകട്​ർ സലീം അമ്പലൻ അധ്യക്ഷത വഹിച്ചു. ‘വേൾഡ് ഷെഫ്​സ്​’ പ്രസിഡൻറും പ്രശസ്ത ജർമ്മൻ ഷെഫുമായ തോമസ് എ. ഗുഗ്ലർ മുഖ്യാതിഥിയായി.

മൂലൻസ്​ ഗ്രൂപ്പ്​ ചെയർമാൻ ജോസ്​ മൂലൻ, മാനേജിങ്​ ഡയറക്​ടർ മൂലൻസ്​ ഗ്രൂപ്പ്​ ഇന്ത്യ മാനേജിങ്​ ഡയറക്​ടർ സാജു മൂലൻ, ഓവർസീസ്​ മാനേജിങ്​ ഡയറക്​ടർ ജോയ്​ മൂലൻ, വിജയ് മസാല കൺട്രി പാർട്ണർ അബ്​ദുൽ അസീസ് സഹരി, പ്രശസ്​ത ഷെഫ് സുരേഷ്​ പിള്ള, ഫുഡ്​ വ്ലോഗറും സെലിബ്രിറ്റി അവതാരകനുമായ രാജ്​ കലേഷ്​​, ലുലു റിയാദ്​ റീജനൽ മാനേജർ ജലീൽ, ഇംപക്​സ് ചീഫ്​ ഓപറേറ്റിങ്​ ഓഫീസർ സിറാജുദ്ദീൻ അബ്​ദുല്ല​, ഫ്രണ്ടി സെഗ്​മെൻറ്​ സൂപ്പർ വൈസർ നിരാജ്​ സിങ്​,

സിറ്റി ഫ്ലവർ മാർക്കറ്റിങ്​ മാനേജർ നൗഷാദ്​, ഫറയീദ്​ എം.ഡി നിഹാൽ പോളാനി, റീഗൽ ഗോൾഡ്​ സി.ഇ.ഒ ഷെബീർ, ബിസ്സപ് അറേബ്യ സി.ഇ.ഒ സുഹൈൽ, ഗൾഫ്​ മാധ്യമം-മീഡിയ വൺ എക്​സിക്യുട്ടീവ്​ കമ്മിറ്റി ചെയർമാൻ സദറുദ്ദീൻ കിഴിശ്ശേരി, ഗൾഫ്​ മാധ്യമം സൗദി റെസിഡൻറ്​ മാനേജർ സലീം മാഹി തുടങ്ങിയവർ ഉദ്​ഘാടന ചടങ്ങിൽ സംബന്ധിച്ചു.

Tags:    
News Summary - Biryani is a unique global food, Indian diversity is matchless: Y. Sabir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.