സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാനും പാകിസ്​താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറും റിയാദിൽ കൂടിക്കാഴ്​ച നടത്തിയപ്പോൾ

സൗദി പ്രതിരോധ മന്ത്രിയും പാക് സൈനിക മേധാവിയും റിയാദിൽ കൂടിക്കാഴ്ച നടത്തി

റിയാദ്: സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാനും പാകിസ്​താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറും റിയാദിൽ വച്ച് കൂടിക്കാഴ്ച നടത്തി. വിശുദ്ധ നഗരമായ മക്കയെയും സൗദി അറേബ്യയിലെ സിവിലിയൻ, സാമ്പത്തിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണങ്ങളെക്കുറിച്ച് ഇരുനേതാക്കളും സമഗ്രമായി ചർച്ച ചെയ്തു.

ഫീൽഡ് മാർഷൽ ആസിം മുനീറുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങൾ സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ ‘എക്സ്’ പ്ലാറ്റ്‌ഫോമിലൂടെയാണ് പങ്കുവെച്ചത്. റിയാദിൽ ചേർന്ന മക്ക സംയുക്ത പ്രതിരോധ കരാറിലെ അംഗരാജ്യങ്ങളുടെ യോഗ തീരുമാനങ്ങളെ അമീർ ഖാലിദ് പ്രശംസിച്ചു.

രാജ്യത്തെ സിവിലിയൻ, സാമ്പത്തിക മേഖലകൾക്ക് നേരെയുണ്ടാകുന്ന ക്രൂരമായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച അദ്ദേഹം, മക്ക സംയുക്ത പ്രതിരോധ കരാറി​െൻറ അടിസ്ഥാനത്തിൽ ഇത്തരം ഭീഷണികളെ ചെറുക്കാൻ സംയുക്തമായി പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകി.

സൗദി അറേബ്യ, പാകിസ്​താൻ, തുർക്കിയ എന്നീ രാജ്യങ്ങൾ പങ്കെടുത്ത മക്ക സംയുക്ത പ്രതിരോധ കരാറിലെ അംഗരാജ്യങ്ങളുടെ പ്രതിരോധ മേധാവിമാരുടെയും ചീഫ് ഓഫ് ജനറൽ സ്​റ്റാഫുമാരുടെയും ഉച്ചകോടി വെള്ളിയാഴ്ച റിയാദിൽ വച്ച് പൂർത്തിയായിരുന്നു. ഈ നിർണായക യോഗത്തിന് തൊട്ടുപിന്നാലെയാണ് അമീർ ഖാലിദ് ബിൻ സൽമാനും ഫീൽഡ് മാർഷൽ ആസിം മുനീറും തമ്മിലുള്ള ഉഭയകക്ഷി ചർച്ച നടന്നത്.

Tags:    
News Summary - Saudi Defense Minister and Pakistan army chief meet in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.