ദം ദം ബിരിയാണി ഗ്രാൻഡ്​ ഫിനാലെ വേദിയിൽ കണ്ണൂർ ശരീഫും സുമി അരവിന്ദും ജാസിം ജമാലും

ബിരിയാണി രുചിക്കൊപ്പം വിളമ്പി സംഗീത മധുരവും...

റിയാദ്: രുചിയുടെ വൈവിധ്യവും സംഗീതത്തി​െൻറ മാസ്മരികതയും സമ്മേളിച്ച പ്രവാസലോകത്തെ അപൂർവ്വ ആഘോഷത്തിന് റിയാദ് വേദിയായി. ‘വിജയ് ദം ദം ബിരിയാണി’ ഗ്രാൻഡ്​ ഫിനാലെയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംഗീതനിശ കാണികൾക്ക് ആവേശം തുളുമ്പുന്ന അവിസ്മരണീയ അനുഭവമാണ് സമ്മാനിച്ചത്.

ബിരിയാണി മത്സരരാർത്ഥികൾ ദം പൊട്ടിച്ച സുഗന്ധം അന്തരീക്ഷത്തിൽ പടർന്ന വേളയിൽ, ‘അപ്പങ്ങൾ എമ്പാടും...’ തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കിയ മാഷപ്പുമായി കലാകാരന്മാർ വേദിയിലെത്തിയതോടെ സദസ്സ് അക്ഷരാർത്ഥത്തിൽ ആവേശക്കടലായി മാറി. റിയാദ് ലുലു മാൾ ടെറസിൽ അരങ്ങേറിയ മഹാസംഗീത വിരുന്നിൽ പ്രമുഖ ഗായകർ അണിനിരന്നു.

 

പ്രശസ്ത യുവഗായകൻ ജാസിം ജമാൽ ‘ഖലീഫയിലെ അസലായവളെ’ എന്ന ജനപ്രിയ ഗാനത്തോടെ ആലാപനം ആരംഭിച്ചപ്പോൾ തന്നെ ജനസാഗരം ആവേശത്തിലമർന്നു. തുടർന്ന്, ഫാസ്​റ്റ്​ നമ്പറുകൾക്കൊപ്പം ‘മധുരം ജീവാമൃത ബിന്ദു’ പോലുള്ള ഹൃദ്യമായ മെലഡികളും ഹിന്ദി ഗാനങ്ങളും ആലപിച്ച് കണ്ണൂർ ഷെരീഫും, സ്വതസിദ്ധമായ ആലാപനശൈലി കൊണ്ട് ശ്രദ്ധേയയായ സുമി അരവിന്ദും ചേർന്ന് സദസിനെ പൂർണമായും കൈയിലെടുത്തു.

സംഗീത സായാഹ്നത്തിന് കൂടുതൽ മാറ്റുകൂട്ടി പ്രശസ്ത മലയാളി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും പ്രമുഖരും സദസ്സിൽ സജീവമായി പങ്കെടുത്തു. ഗാനങ്ങളുടെ താളത്തിനൊത്ത് ഇവർ ചുവടുവെച്ചതോടെ വേദി കൂടുതൽ വർണാഭമായി. ആവേശം കൊടുമുടിയിലാക്കിക്കൊണ്ട് ഗായകർ സ്​റ്റേജിൽ നിന്നിറങ്ങി കാണികൾക്കിടയിലെത്തി ഒപ്പം പാടുകയും നൃത്തം ചെയ്യുകയും ചെയ്തത് ആരാധകർക്ക് അപൂർവ്വ അനുഭവമായി മാറി.

 

റിയാദി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രായഭേദമന്യേ ആയിരക്കണക്കിന് പ്രവാസികളാണ് പരിപാടി ആസ്വദിക്കാൻ ഒഴുകിയെത്തിയത്. രുചിയുടെയും സംഗീതത്തി​െൻറയും കൂട്ടായ്മയായി മാറിയ ‘വിജയ് ദം ദം ബിരിയാണി’ ഗ്രാൻഡ്​ ഫിനാലെ, റിയാദിലെ പ്രവാസി ആഘോഷ ചരിത്രത്തിൽ തിളക്കമാർന്ന അധ്യായമായി കുറിക്കപ്പെട്ടു.

Tags:    
News Summary - Serving musical sweetness along with the taste of Biryani...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.