കോവിഡുകാല പ്രതിസന്ധികളുടെ ഇടയിലും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഉന്നതവിജയം നേടിയ യാംബു അൽമനാർ ഇൻറർനാഷനൽ സ്കൂളിലെയും റദ്വ ഇൻറർനാഷനൽ സ്കൂളിലെയും 17 വിദ്യാർഥികളെയാണ് പ്രശംസാഫലകം നൽകി ആദരിച്ചത്.
അൽമനാർ സ്കൂളിൽനിന്ന് 10ാം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ റബീബ ഫദീല തറമ്മൽ, ജുവൈരിയ മുഹമ്മദ്, ഫാരിദ് അഹമ്മദ്, റെമിൻ ട്രീസ സെബാസ്റ്റ്യൻ, ഫെബ സന്തോഷ്, റിതിക ദിൽജിത്, സൈദാ നബിയ ഫാത്തിമ ജീലാനി, സുമയ്യ ഷെഹ്റോസ്, അശ്വിൻ ഷിബു വർഗീസ്, അലെൻ ബിജു എന്നിവർക്കും റദ്വ സ്കൂളിലെ 12ാം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ ഷിഫ ഷൈക്ക്, അസീസ ഫാത്തിമ, റിദ സൊഹൈൽ ഖാൻ, ജൂവൈറ ബൈഗ്, 10ാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഇഷ ബൊരാദെ, തനിഷ ഹന്നാൻ, ഉഷൈഷി ഘോഷ്, മഞ്ചിത്ത് ശ്രീജൻ എന്നിവർക്കും പ്രശംസ ഫലകം കൈമാറി. ഒ.ഐ.സി.സി യാംബു പ്രസിഡൻറ് അസ്കർ വണ്ടൂർ, ശങ്കർ ഇളംകൂർ, സിദ്ദീഖുൽ അക്ബർ, വർഗീസ് തോമസ്, ബിനു ജോസഫ്, ദീപക് ചുമ്മാർ, നാസർ കുറുകത്താണി, ദിൽജിത് കണ്ണൂർ, സിജീഷ് കളരിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.