ജു​ബൈ​ലി​ൽ 34ാമ​ത് സി.​ബി.​എ​സ്.​ഇ ക്ല​സ്​​റ്റ​ർ മീ​റ്റ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ നി​ന്ന്

സി.ബി.എസ്.ഇ ക്ലസ്​റ്റർ മീറ്റിന് ജുബൈൽ ഇന്ത്യൻ സ്കൂളിൽ തുടക്കമായി

ജുബൈൽ: കൗമാര കായിക പ്രതിഭകളുടെ പോരാട്ടവീര്യത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് 34ാമത് സി.ബി.എസ്.ഇ ക്ലസ്റ്റർ മീറ്റിന് ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ ആവേശകരമായ തുടക്കം കുറിച്ചു.

സൗദിയിലെ 40ഓളം സ്കൂളുകൾ പങ്കെടുത്ത സോണൽ തല മത്സരങ്ങളിൽ നിന്ന് വിജയികളായി തെരഞ്ഞെടുക്കപ്പെട്ട 19 സ്കൂളുകളാണ് ഈ കായിക മേളയിൽ മാറ്റുരക്കുന്നത്.

ഫുട്ബാൾ, വോളിബാൾ, ബാസ്‌ക്കറ്റ് ബാൾ, ടേബിൾ ടെന്നീസ്, ബാഡ്മിൻറൺ തുടങ്ങിയ ഇനങ്ങളിലായി തങ്ങളുടെ മികവ് തെളിയിക്കാൻ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ഞൂറോളം വിദ്യാർഥികളാണ് ജുബൈലിൽ എത്തിയിരിക്കുന്നത്. ജുബൈൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ഡോ. ശ്രീനിവാസ് എൽ. നിധി ക്ലസ്റ്റർ മീറ്റ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സൗദി ചാപ്റ്റർ കൺവീനറും ഡ്യൂൺസ് സ്കൂൾ പ്രിൻസിപ്പലുമായ മുഹമ്മദ് അമീർ ഖാൻ, അൽമുന സ്കൂൾ പ്രിൻസിപ്പൽ പി. നൗഫൽ, സ്കൂൾ മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയിൽ കായിക വിദ്യാഭ്യാസത്തിനുള്ള പങ്ക് നിസ്തുലമാണെന്നും ഇത്തരം മത്സരങ്ങൾ വിദ്യാർഥികളിൽ കായികക്ഷമതയും ഒത്തൊരുമയും വളർത്തുമെന്നും ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. നിഷ മധു പ്രസംഗത്തിൽ വ്യക്തമാക്കി.

മേളയുടെ ആദ്യഘട്ടം വ്യാഴാഴ്ച സമാപിക്കും. തുടർന്ന് അത്‌ലറ്റിക്സ് ഇനങ്ങൾ ഉൾപ്പെടുന്ന ക്ലസ്റ്റർ മീറ്റിന്റെ രണ്ടാം ഘട്ടം ജൂൺ ആറാം തീയതി മുതൽ ജൂൺ 11ാം തീയതി വരെ ജുബൈൽ ഇന്ത്യൻ സ്കൂളിൽ വെച്ചുതന്നെ നടക്കും.

Tags:    
News Summary - CBSE Cluster Meet kicks off at Jubail Indian School.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.