അബ്​ദുൽ കലാം സത്താർ, രാജേന്ദ്ര കുമാർ

സൗദിയിൽ മരിച്ച രണ്ട് യു.പി സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

ഹഫർ അൽ ബാതിൻ: സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാതിനിൽ മരിച്ച ഉത്തർപ്രദേശ് സ്വദേശികളായ രണ്ട് പ്രവാസികളുടെ മൃതദേഹങ്ങൾ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു. അബ്​ദുൽ കലാം സത്താർ (54), രാജേന്ദ്ര കുമാർ (43) എന്നിവരുടെ മൃതദേഹങ്ങളാണ് ലക്നൗ വിമാനത്താവളത്തിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറിയത്.

സൗദിയിൽ വർഷങ്ങളായി ഡ്രൈവറായി ജോലി ചെയ്തിരുന്ന അബ്​ദുൽ കലാം സത്താർ ജീവനൊടുക്കുകയായിരുന്നു. കഴിഞ്ഞ 10 വർഷമായി നാട്ടിൽ പോയിരുന്നില്ല. അടുത്ത മാസം മകളുടെ വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുക്കാൻ നാട്ടിലേക്ക് പോകാനിരിക്കെയാണ് അദ്ദേഹത്തെ ദിബിയ പ്രദേശത്ത് വാഹനത്തി​െൻറ ക്യാബി​െൻറ പിൻവശത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പൊലീസ് നടത്തിയ അന്വേഷണത്തിനും പോസ്​റ്റ്​മോർട്ടം, ഫോറൻസിക് പരിശോധനകൾക്കും ശേഷം മരണം ആത്മഹത്യയാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവുകൾ വഹിക്കാൻ സ്പോൺസർ തയ്യാറാകാതിരുന്നതിനെ തുടർന്ന് കുടുംബം ഇന്ത്യൻ എംബസിയുടെ സഹായം തേടുകയായിരുന്നു. എംബസി നേരിട്ട് ഇടപെട്ട് എംബാമിങ്​ ഉൾപ്പെടെയുള്ള സാമ്പത്തിക ചെലവുകൾ ഏറ്റെടുത്താണ് തുടർനടപടികൾ പൂർത്തിയാക്കിയത്.

അതേസമയം, സൗദിയിലെത്തിയിട്ട് ആറ് മാസം മാത്രമായിരുന്ന രാജേന്ദ്ര കുമാർ, കിങ്​ ഖാലിദ് മിലിറ്ററി ക്യാമ്പിലെ റൂമിൽ വെച്ചാണ് മരിച്ചത്. ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ഒ.ഐ.സി.സി ഹഫർ അൽ ബാതിൻ പ്രസിഡൻറ്​ വിബിൻ മറ്റത്താണ് ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾക്ക് നേതൃത്വം നൽകിയത്.

ലക്നൗ വിമാനത്താവളത്തിൽ ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ ബന്ധുക്കൾ സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു. പ്രവാസികളുടെ മരണത്തെ തുടർന്ന് കടുത്ത സാമ്പത്തിക-നിയമ പ്രതിസന്ധികൾ നേരിട്ട കുടുംബങ്ങൾക്ക് ഇന്ത്യൻ എംബസിയുടെ സമയോചിതമായ ഇടപെടൽ വലിയ ആശ്വാസമായി.

Tags:    
News Summary - Bodies of two Uttar Pradesh natives who died in Saudi Arabia repatriated home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.