മൂന്നര പതിറ്റാണ്ടത്തെ പ്രവാസം: ജന്മനാട്ടിലേക്ക്​ പോയിട്ട്​ 16 വർഷം; ഒടുവിൽ ചേതനയറ്റ മടക്കം

റിയാദ്: ഉപാധികളില്ലാത്ത പ്രവാസത്തി​െൻറ കയ്പ്പുനീര് കുടിച്ച് ഒടുവിൽ അന്ത്യയാത്രയായി ഉത്തർപ്രദേശ് ഗോണ്ട സ്വദേശി മുഹമ്മദ് ഷഫാത്തുള്ള (59). ജന്മനാട്ടിലേക്ക്​ മടങ്ങാൻ കാത്തിരുന്നത്​ 16 വർഷം. ഒടുവിൽ ചേതനയറ്റ ശരീരമായിട്ടായിരുന്നു മടക്കം.

റിയാദിൽ ജോലിക്കിടെ ഉയരത്തിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 35 വർഷം മുമ്പ് തൊഴിൽ വിസയിലാണ്​ ഷഫാത്തുള്ള സൗദിയിലെത്തിയത്. 19 വർഷം ഒരേ സ്പോൺസറുടെ കീഴിൽ നിർമാണ മേഖലയിൽ ജോലി ചെയ്തു.

എന്നാൽ 16 വർഷം മുമ്പ് അവധിക്ക് നാട്ടിൽ പോയി തിരിച്ചെത്തിയ ശേഷം സ്പോൺസറുമായി ഉണ്ടായ തർക്കത്തെ തുടർന്ന് ‘ഹുറൂബ്’ (നിയമവിരുദ്ധമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കൽ) നിയമക്കുരുക്കിലായി. ഇതോടെ സ്പോൺസറുമായുള്ള ബന്ധവും ഔദ്യോഗിക രേഖകളും നഷ്​ടമായി.

തുടർന്ന് സുഹൃത്തുക്കൾക്കൊപ്പം നിർമാണ മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു. ഇഖാമ ഉൾപ്പെടെയുള്ള താമസരേഖകൾ ഇല്ലാതിരുന്നതിനാൽ നാട്ടിലേക്ക് മടങ്ങുക അസാധ്യമായി. നീണ്ട 15 വർഷത്തിനുശേഷം ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മടങ്ങാനുള്ള നടപടികൾ തുടങ്ങിയെങ്കിലും കുടുംബത്തി​െൻറ സാമ്പത്തിക പ്രതിസന്ധി കാരണം കുറച്ചുമാസം കൂടി ജോലി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ഇതിനിടയിലാണ് ജോലിക്കിടെ ഉയരത്തിൽനിന്ന് വീണ് പരിക്കേറ്റത്. രേഖകളും ഇൻഷുറൻസും ഇല്ലാത്തതിനാൽ ആവശ്യമായ ചികിത്സ ലഭിക്കാതെ അദ്ദേഹം മരണത്തിന് കീഴടങ്ങി. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്കും നിയമപരമായ രേഖകൾ ഇല്ലാതിരുന്നതിനാൽ ആശുപത്രിയിലെത്താൻ കഴിഞ്ഞില്ല. തുടർന്ന് അൽഖർജ് ജനറൽ ആശുപത്രിയിൽ മൃതദേഹം 15 ദിവസത്തോളം തിരിച്ചറിയപ്പെടാതെ കിടന്നു.

ഇന്ത്യക്കാര​െൻറ അജ്ഞാത മൃതദേഹം ആശുപത്രിയിലുള്ളതായി പൊലീസ് വഴി കേളി ജീവകാരുണ്യ വിഭാഗം വൈസ് ചെയർമാൻ നാസർ പൊന്നാനിയെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഇന്ത്യൻ എംബസിയുടെ ഇടപെടലിലൂടെ മൃതദേഹം തിരിച്ചറിയുകയും കുടുംബത്തെ വിവരമറിയിക്കുകയും ചെയ്തു. കുടുംബത്തി​െൻറ അഭ്യർത്ഥന പ്രകാരം മുഴുവൻ ചെലവും ഇന്ത്യൻ എംബസി വഹിച്ചാണ് മൃതദേഹം നാട്ടിലെത്തിച്ചത്.

Tags:    
News Summary - Three and a half decades of expatriate life, 16 years since visiting homeland; finally, a lifeless return

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.