അകാലത്തിൽ പൊലിഞ്ഞ ഗായകൻ നിസാർ വയനാടിനെ അനുസ്മരിച്ച്​ വൈബ്സ് ഓഫ് റിയാദ്

റിയാദ്: അകാലത്തിൽ വിട്ടുപിരിഞ്ഞ പ്രിയ ഗായകൻ നിസാർ വയനാടിനെ അനുസ്​മരിച്ച്​ റിയാദിലെ കലാ കൂട്ടായ്മയായ വൈബ്സ് ഓഫ് റിയാദ്. അസീസിയ മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന അനുശോചനപരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.

നിസാർ വയനാട് അവസാനമായി സൗദിയിലെത്തിയത്​ വൈബ്സ് ഓഫ് റിയാദ് കഴിഞ്ഞ വർഷം നടത്തിയ ഒരു പരിപാടിയിൽ പ​ങ്കെടുക്കാനായിരുന്നു. ഒരു വർഷം മുൻപ് സിറ്റിഫ്ലവർ ഹൈപ്പർമാർക്കറ്റ് അവരുടെ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ സംഗീത വിരുന്നിലും നിസാർ പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ എല്ലാവർക്കും സുപരിചിതനായിരുന്നു നിസാറെന്നും സൗഹൃദങ്ങൾ എന്നും കാത്തു സൂക്ഷിച്ച വ്യക്തിയായിരുന്നുവെന്നും പരിപാടിയിൽ സംസാരിച്ചവർ അനുസ്​മരിച്ചു.

കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ സൗദിയിലെ പ്രവാസികളുടെ മനസ്സിൽ ഇടം നേടാൻ നിസാറിന് സാധിച്ചുവെന്നും പലരും ചൂണ്ടിക്കാട്ടി. ഈ മാസം സൗദിയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനിരിക്കെയാണ് ഏവരെയും വേദനയിലാഴ്​ത്തി പ്രിയ ഗായക​െൻറ മരണവാർത്ത എത്തിയത്.

വൈബ്സ് ഓഫ് റിയാദ് സെക്രട്ടറി ഉണ്ണി, ട്രഷറർ നൗഷാദ് സിറ്റിഫ്ലവർ, മറ്റ് ഭാരവാഹികളായ അൻവർ ഷാ, ജെയ്ൻ ജോൺ, നൗഷാദ് അബ്​ദുല്ല, മുഹമ്മദ് സാലിം, സഞ്ജു, കെ.എം.സി.സി പ്രതിനിധി റാഷിദ് ദയ, പാട്ടുകാരനും നിസാർ വയനാടി​െൻറ പ്രിയ സുഹൃത്തുമായ കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന മയ്യിത്ത് നമസ്കാരത്തിനും പ്രാർത്ഥനയ്ക്കും അബ്​ദുസലാം സഖാഫി നേതൃത്വം നൽകി.

Tags:    
News Summary - Vibes of Riyadh pays tribute to singer Nizar Wayanad, who passed away prematurely

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.