ടൊയോട്ട ‘സുപ്ര’ 2026 മോഡലുകൾ തിരിച്ചുവിളിക്കുന്നു

റിയാദ്: ടൊയോട്ടയുടെ ‘സുപ്ര’ 2026 മോഡലിലുള്ള 51 വാഹനങ്ങൾ വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചതായി അറിയിച്ചു. വാഹനങ്ങളിലെ സ്പെയർ ടയറി​െൻറ അളവിലുണ്ടായ നിർമാണ അപകാതയെത്തുടർന്നാണ് ഈ നടപടി. ടയറി​െൻറ അളവുകളിലെ തെറ്റ് കാരണം അടിയന്തര സാഹചര്യങ്ങളിൽ സ്പെയർ ടയർ വാഹനത്തിൽ കൃത്യമായി ഘടിപ്പിക്കാനോ ഉപയോഗിക്കാനോ സാധിക്കാതെ വരുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഈ നടപടിയുടെ പരിധിയിൽപ്പെടുന്ന വാഹനങ്ങളുടെ ഉടമസ്ഥർ ഔദ്യോഗിക പ്ലാറ്റ്‌ഫോം വഴി തങ്ങളുടെ വാഹനത്തി​െൻറ ചേസിസ് നമ്പർ പരിശോധിച്ച് വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. തുടർന്ന് ആവശ്യമായ അറ്റകുറ്റപ്പണികൾ സൗജന്യമായി ചെയ്തുതീർക്കുന്നതിനായി പ്രാദേശിക ഡീലറായ അബ്​ദുല്ലത്തീഫ് ജമീൽ കമ്പനിയുമായി ബന്ധപ്പെടാനും ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - Toyota recalls 2026 Supra models

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.