ഇന്ത്യൻസ് വെൽഫെയർ ഫോറം രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range ഐ.ഡബ്ല്യു.എഫ് രക്തദാന ക്യാമ്പ്
റിയാദ്: തമിഴ് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻസ് വെൽഫെയർ ഫോറം (ഐ.ഡബ്ല്യു.എഫ്) റിയാദ് സെൻട്രൽ സോണും ദറഇയ ദല്ല ബ്രാഞ്ചും സുലൈമാൻ ഹബീബ് ആശുപത്രി ബ്ലഡ് ബാങ്കും സംയുക്തമായി 23ാമത് ഗ്രാൻഡ് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. റിയാദിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 50ലധികം ആളുകൾ രക്തം ദാനം ചെയ്തു. പങ്കെടുത്ത എല്ലാവർക്കും പ്രശംസാപത്രവും ജ്യൂസും പഴങ്ങളും അടങ്ങിയ ഗിഫ്റ്റ് ബാഗ് സമ്മാനിച്ചു.
ലീഗൽ ഡെപ്യൂട്ടി കോഓഡിനേറ്റർ ഡോ. സന്തോഷ്, യൂനിവേഴ്സൽ ഓവർസീസ് തമിഴ് നഹൽ സംഘം ഭാരവാഹി സയ്യിദ് ശിഗരായർ, റിയാസ്, അനീസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.