ഷം​നാ​ദ് (ക​നി​വ് റി​യാ​ദ്), ഇ​ബ്നു (ബ്ലാ​സ്​​റ്റേ​ഴ്‌​സ് വാ​ഴ​ക്കാ​ട്), ന​ജീ​ബ് (റി​യ​ൽ കേ​ര​ള)

ബ്ലാക് ആൻഡ് വൈറ്റ് ഫുട്ബാൾ; കനിവ് റിയാദ്, ബ്ലാസ്റ്റേഴ്‌സ് വാഴക്കാട്, റിയൽ കേരള ടീമുകൾ ക്വാർട്ടർ ഫൈനലിൽ

റിയാദ്: എ.ബി.സി കാർഗോ ബ്ലാക് ആൻഡ് വൈറ്റ് സെവൻസ് ഫുട്ബാൾ ടൂർണമെൻറ് സീസൺ 3 പ്രീ ക്വാർട്ടർ മത്സരങ്ങൾ പൂർത്തിയായപ്പോൾ കനിവ് റിയാദ്, ബ്ലാസ്റ്റേഴ്‌സ് വാഴക്കാട്, റിയൽ കേരള എന്നീ ടീമുകൾ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ആദ്യ മത്സരത്തിൽ കനിവ് റിയാദും റെയിൻബോ എഫ്.സിയും ഏറ്റുമുട്ടിയപ്പോൾ നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനില പാലിക്കുകയായിരുന്നു.

തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ട് ഔട്ടും സമനിലയിൽ അവസാനിച്ചതോടെ ടോസിലൂടെ കനിവ് റിയാദ് വിജയികളായി. ഈ മത്സരത്തിലെ മികച്ച പ്രകടനത്തിന് കനിവിെൻറ ഗോൾ കീപ്പർ ഷംനാദ് മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടി. രണ്ടാം മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് എഫ്.സി വാഴക്കാട് ഏകപക്ഷീയമായ ആറ് ഗോളുകൾക്ക് സദ്വ എഫ്.സിയെ തകർത്തു. വാഴക്കാടിെൻറ ഇബ്നുവാണ് കളിയിലെ താരം. മൂന്നാം മത്സരത്തിൽ പ്രവാസി സനാഇയ്യയും റിയൽ കേരളയും ഈ രണ്ട് ഗോളുകൾ വീതം നേടി സമനിലയിലായതിനെ തുടർന്ന് ടൈ ബ്രേക്കറിലൂടെ റിയൽ കേരള വിജയം സ്വന്തമാക്കി.

റിയലിന് വേണ്ടി രണ്ടു ഗോളുകൾ നേടിയ നജീബ് മാൻ ഓഫ് ദി മാച്ചായി. ടൂർണമെൻറ് കമ്മിറ്റി അംഗം മുസ്തഫ, റിഫ വൈസ് പ്രസിഡൻറ് ആബിദ്, റിഫ ടെക്നിക്കൽ അംഗം സുൽഫി എന്നിവർ മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ സമ്മാനിച്ചു. അലി ഖഹ്‌താനി, ഒസ്സാം യൂസുഫ്, നിസാർ കുന്നുംപുറം, നജീബ് മാറഞ്ചേരി, നസീഫ് മാറഞ്ചേരി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഈ മാസം 30-ന് ഇതേ ഗ്രൗണ്ടിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

Tags:    
News Summary - Black and White Football; Kanivu Riyadh, Blasters Vazhakkad, Real Kerala teams in the quarter-finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.