ബിരിയാണി ഉണ്ടാക്കൂ, റീലെടുക്കൂ, കൈനിറയെ സമ്മാനം നേടൂ!

റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ പാചകമത്സരമായ ‘വിജയ് ദം ദം ബിരിയാണി’യുടെ ഭാഗമായി ഗൾഫ് മാധ്യമവും മീ ഫ്രണ്ടും ചേർന്ന് ‘എ​െൻറ ബിരിയാണി പരീക്ഷണം’ എന്ന പേരിൽ ഡിജിറ്റൽ റീൽ മത്സരം സംഘടിപ്പിക്കുന്നു. ആദ്യമായി ബിരിയാണി ഉണ്ടാക്കിയപ്പോഴുള്ള രസകരമായ അനുഭവങ്ങളോ അബദ്ധങ്ങളോ പങ്കുവെക്കുക എന്നതാണ് ഈ വീഡിയോ മത്സരത്തി​െൻറ പ്രമേയം.

രസകരമായ വീഡിയോകൾക്ക് ആകർഷകമായ വമ്പൻ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. മത്സരത്തിൽ പങ്കാളികളാകുന്നവർക്ക് സ്വന്തമായി മുഖം കാണിച്ചോ അല്ലെങ്കിൽ ബിരിയാണിയുടെ ദൃശ്യങ്ങൾക്കൊപ്പം ശബ്​ദം നൽകുന്ന വോയ്‌സ് ഓവർ രീതിയിലോ എൻട്രികൾ സമർപ്പിക്കാം. പശ്ചാത്തലത്തിൽ മ്യൂസിക് ചേർക്കാതെ മത്സരാർത്ഥിയുടെ ഒറിജിനൽ ശബ്​ദത്തിൽ എഡിറ്റ് ചെയ്ത ഒന്നര മിനിറ്റിൽ (90 സെക്കൻഡ്) കവിയാത്ത വീഡിയോകൾ +966 559280320 എന്ന വാട്സ്ആപ്പ് നമ്പറിലേക്കാണ് അയക്കേണ്ടത്.

‘വിജയ് ദം ദം ബിരിയാണി’ മത്സരത്തി​െൻറ സെമി ഫൈനൽ സെപ്റ്റംബർ 11-ന് ജിദ്ദയിലും, മെഗാ ഗ്രാൻഡ് ഫിനാലെ സെപ്റ്റംബർ 25-ന് റിയാദിലും നടക്കും. ജിദ്ദയിൽ നടക്കുന്ന സെമി ഫൈനലിൽ ജനപ്രിയ ഗായകരായ കണ്ണൂർ ഷരീഫ്, ക്രിസ്​റ്റകല എന്നിവർ വിശിഷ്​ടാതിഥികളായെത്തും. ഗ്രാൻഡ് ഫിനാലെയോട് അനുബന്ധിച്ച് സെപ്റ്റംബർ 23 മുതൽ 25 വരെ മൂന്ന് ദിവസം നീളുന്ന ഫുഡ് ഫെസ്​റ്റിവലും റിയാദിലെ അതേ വേദിയിൽ അരങ്ങേറും.

പ്രശസ്ത പാചകവിദഗ്ധരായ ഷെഫ് പിള്ള, ആബിദ റഷീദ്, രാജ് കലേഷ് എന്നിവർ വിധികർത്താക്കളാകുന്ന റിയാദിലെ ഗ്രാൻഡ് ഫിനാലെയിൽ ജാസിം ജമാൽ, നന്ദ, സിജു സിയാൻ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കും. ലുലു, ഫ്രണ്ടി മൊബൈൽ, സിറ്റി ഫ്ലവർ, ഫറായെദ്, ബിസ്സപ്പ് അറേബ്യ, കാഫ് ലോജിസ്​റ്റിക്സ്, ടാക്സ് പോയിൻറ്​, ഷിഫ അൽ ജസീറ പോളിക്ലിനിക്ക്, ആർ.കെ.ജി, ഡ്രസ്സ് കോഡ് എന്നിവരാണ് ഈ പരിപാടിയുടെ പ്രമുഖ പങ്കാളികൾ.

Tags:    
News Summary - biriyani reel competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.