ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച ഇസ്ലാഹി ഫാമിലി മീറ്റ് റഫ ക്ലിനിക്ക് മാനേജർ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു
അൽ-ഖോബാർ: വർധിച്ചുവരുന്ന ലഹരിക്കും ആത്മീയവാണിഭത്തിനുമെതിരെ സമൂഹം ജാഗ്രതപാലിക്കണമെന്ന് ഖോബാർ റഫ ഓഡിറ്റോറിയത്തിൽ നടന്ന ഇസ്ലാഹി ഫാമിലി മീറ്റ് ആവശ്യപ്പെട്ടു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമകളാക്കി യുവത്വത്തെ മാറ്റാനുള്ള മാഫിയകളുടെ നീക്കത്തെ സമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്നും വിദ്യാർഥികൾക്കിടയിൽ പോലും മയക്കുമരുന്ന് ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ കൃത്യമായ ബോധവത്കരണവും ധാർമികമായ അറിവും നൽകേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇസ്ലാഹി ഫാമിലി മീറ്റ് അഭിപ്രായപ്പെട്ടു.
'നിർഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം' എന്ന പ്രമേയത്തിൽ ഡിസംബർ 29, 30, 31, ജനുവരി ഒന്ന് തീയതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന മുജാഹിദ് 10ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അഖ്റബിയ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച ഇസ്ലാഹി ഫാമിലി മീറ്റ് റഫ ക്ലിനിക്ക് മാനേജർ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു.
'നിർഭയത്വമാണ് മതം' എന്ന വിഷയത്തിൽ അഫ്സൽ കയ്യങ്കോടും 'അഭിമാനമാണ് മതേതരത്വം' എന്ന വിഷയത്തിൽ അബ്ദുല്ല തൊടികയും പ്രഭാഷണം നടത്തി. പ്രസിഡന്റ് മൊയ്തീൻ അധ്യക്ഷത വഹിച്ചു. ശേഷം നടന്ന ക്വിസ് മത്സരത്തിന് മുഹമ്മദ് മടവൂർ, ഫാരിസ് എന്നിവർ നേതൃത്വം നൽകി.ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനം മെഹ്ബൂബ് അബ്ദുൽ അസീസ് കൈമാറി. അഖ്റബിയ്യ ഇസ്ലാഹി സെന്റർ സെക്രട്ടറി മുഹമ്മദ് റാഫി സ്വാഗതവും മെഹ്ബൂബ് അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.