ജിദ്ദ അൽ ഫിത്റ വിദ്യാർഥികളുടെ ഗ്രാജുവേഷന് പരിപാടിയിൽ നിന്ന്
ജിദ്ദ: കുരുന്നുകളുടെ അഭിമാന നേട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച്, ജിദ്ദ അൽ ഫിത്റ നാലാമത് ബാച്ചിെൻറ ഗ്രാജുവേഷൻ ചടങ്ങ് ഇസ്ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മുസ്ലിം വേൾഡ് ലീഗ് ഡയറക്ടർ ഡോ. ഇസ്മാഈൽ അബ്ദുൽ സലാം അബു ത്വാലിബ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സനദ്ദാന വിതരണം നിർവഹിച്ചു.
കുട്ടികളുടെ പ്രാരംഭ പ്രാർഥനയോടുകൂടി ആരംഭിച്ച പരിപാടിയിൽ കുരുന്നുകളുടെ വൈവിധ്യമാർന്ന കലാവിരുന്നുകൾ അരങ്ങേറി. അറബി ഗാനം, ഇംഗ്ലീഷ് ആക്ഷൻ സോങ്, സ്റ്റോറി ടെല്ലിങ്, മലയാള ഗാനം, അറബിക് പദ്യം, ഇംഗ്ലീഷ് റൈം, ഹിന്ദി പ്രതിഭ, ഒപ്പന, വട്ടപ്പാട്ട് തുടങ്ങിയ വിവിധ പരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. വിദ്യാർഥികൾക്കായി നടത്തിയ കായിക-കലാ മത്സരങ്ങളിലെ വിജയികൾക്കുള്ള വ്യക്തിഗത ചാമ്പ്യൻഷിപ്പുകളും ചടങ്ങിൽ വിതരണം ചെയ്തു.
കായിക മത്സരങ്ങളിൽ ഫർദാൻ ഫഹദ് ഇസ്മാഈൽ (ബിഗ്നർ ലെവൽ), ആദം സാദ് (ലെവൽ വൺ), അയ്സാൻ കമർ (ലെവൽ ടു) എന്നിവരും, കലാ മത്സരങ്ങളിൽ ഖദീജ തുഫൈൽ (ബിഗ്നർ ലെവൽ), ബിലാൽ ഹസൻ (ലെവൽ വൺ), മുഹമ്മദ് റാമി (ലെവൽ ടു) എന്നിവരും വ്യക്തിഗത ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കി. കഴിഞ്ഞ ഏഴു വർഷക്കാലമായി ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻററിന്റെ മേൽനോട്ടത്തിൽ ഔദ്യോഗിക അംഗീകാരത്തോടുകൂടി ജിദ്ദയിലെ മലയാളികൾക്കിടയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഏക ‘അൽ ഫിത്ത്റ’ സ്ഥാപനമാണ് ജിദ്ദ അൽ ഫിത്ത്റ.
പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകർക്ക് കീഴിൽ പഠനം പൂർത്തിയാകുമ്പോൾ കുട്ടികൾക്ക് ഖുർആൻ മുഴുവനായി നിയമം പാലിച്ച് (തജ്വീദോടെ) പാരായണം ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് ഇതിന്റെ പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുള്ളത്. അതോടൊപ്പം തന്നെ അറബി, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സയൻസ്, കണക്ക് തുടങ്ങിയ വിഷയങ്ങളിൽ മികച്ച രീതിയിലുള്ള പ്രാഥമിക വിദ്യാഭ്യാസവും ഇവിടെ നൽകി വരുന്നുണ്ട്.
ഖുർആൻ പാരായണത്തിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്കുള്ള ഫലകങ്ങളും വിദ്യാർഥികളുടെ മാതാക്കൾക്കായി സംഘടിപ്പിച്ച ഓറിയൻറേഷൻ കോഴ്സിൽ മുഴുവൻ മാർക്കും നേടിയവർക്കുള്ള സർട്ടിഫിക്കറ്റുകളും ഫലകങ്ങളും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.
കൂടാതെ, സെൻററിെൻറ കീഴിൽ തന്നെ വിജയകരമായി നടക്കുന്ന തഹ്ഫീദ് ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള സമ്മാനങ്ങൾ പാരലൽ എജുക്കേഷൻ സൂപ്പർവിഷൻ സെൻറർ ഡയറക്ടർ ശൈഖ് അബ്ദുല്ല ബുറയ്യ, ‘ഖൈറുകും’ സൂപ്പർവൈസർ ശൈഖ് ഖാലിദ് അൽ ബൈളാനി എന്നിവർ ചേർന്ന് വിതരണം ചെയ്തു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ച ഔദ്യോഗിക ചടങ്ങിൽ നൂരിഷാ വള്ളിക്കുന്ന് സ്വാഗതവും ഷാഫി ആലപ്പുഴ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.