സൗദി ആരോഗ്യമന്ത്രി ഫഹദ് അല്‍ ജലാജില്‍ മിന അല്‍വാദി ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍
മക്ക: ഈ വര്‍ഷത്തെ ഹജ്ജ് മെഡിക്കല്‍ മിഷന്‍ മികച്ച സേവനങ്ങളോടെ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് വിജയകരമായി പൂര്‍ത്തിയാക്കി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സൗകര്യങ്ങളിലും സേവനങ്ങളിലും ഇത്തവണ വലിയ വിപുലീകരണമാണ് നടത്തിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ അടിയന്തിര ക്ലിനിക്കുകള്‍ മാത്രം നടത്തിയിരുന്ന സ്ഥാനത്തുനിന്ന്, പുണ്യഭൂമിയുടെ ഹൃദയഭാഗത്തുള്ള 200 ബെഡുകളുള്ള ‘മിന അല്‍ വാദി’ ആശുപത്രിയുടെ ചുമതല ഏറ്റെടുത്താണ് ഇത്തവണ അബീര്‍ ചരിത്രം കുറിച്ചത്.
ഈ വര്‍ഷത്തെ ഹജ്ജ് മെഡിക്കല്‍ മിഷനിൽ പ്രവർത്തിച്ച അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് സ്റ്റാഫ്
വിശുദ്ധ ദിനങ്ങളില്‍ ലോകത്തിെൻറ വിവിധ കോണുകളില്‍നിന്നെത്തിയ നൂറുകണക്കിന് തീര്‍ഥാടകര്‍ക്ക് അതിവേഗത്തിലും വിദഗ്ദ്ധമായും മികച്ച ചികിത്സ ഉറപ്പാക്കാന്‍ ഇതിലൂടെ സാധിച്ചു. ഈ വര്‍ഷം ഉത്തരവാദിത്തങ്ങളും വെല്ലുവിളികളും ഏറെ വലുതായിരുന്നുവെന്നും, എങ്കിലും നിബന്ധനകളില്ലാത്ത മികച്ച പരിചരണം എന്ന തങ്ങളുടെ ലക്ഷ്യത്തില്‍ മാറ്റമുണ്ടായിരുന്നില്ലെന്നും അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് ഡോ. അഹമ്മദ് ആലുങ്ങല്‍ വ്യക്തമാക്കി.
മിനയിലെ സേവനങ്ങള്‍ക്ക് പിന്തുണയുമായി മക്കയിലെ അബീറിെൻറ പ്രധാന ആശുപത്രിയായ സൗദി നാഷനല്‍ ഹോസ്പിറ്റലും സജീവമായി രംഗത്തുണ്ടായിരുന്നു. ഇത്തവണ പുതുതായി ആരംഭിച്ച അത്യാധുനിക ഐ.സി.യു സംവിധാനത്തിലൂടെ ഗുരുതരാവസ്ഥയിലായ നൂറുകണക്കിന് രോഗികള്‍ക്കാണ് ഈ ആശുപത്രി ജീവന്‍രക്ഷാ സഹായമേകിയത്.
ഒരു മാസത്തിലേറെ നീണ്ട ആസൂത്രണത്തിലൂടെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് എന്നിവരടങ്ങുന്ന വലിയൊരു നിര മക്കയിലും മിനയിലുമായി 24 മണിക്കൂറും സേവനമനുഷ്ഠിച്ചു.
അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് പ്രസിഡൻറ് ആലുങ്ങല്‍ മുഹമ്മദ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് അഹമ്മദ് ആലുങ്ങല്‍ എന്നിവര്‍ ഈ മിഷന് മുന്‍നിരയില്‍നിന്ന് നേതൃത്വം നല്‍കി. വൈസ് പ്രസിഡൻറുമാരായ ഡോ. ജംഷിത്ത് അഹമ്മദ്, ഡോ. അഫ്‌സര്‍ ഇഹ്തിഷാം, ജാബിര്‍ വലിയകത്ത്, അസോസിയേറ്റ് വൈസ് പ്രസിഡൻറ് ഡോ. ഫഹീം റഹ്‌മാന്‍, ഹജ്ജ് പ്രൊജക്ട് ഡയറക്ടര്‍ ഡോ. സഅദ് ഖാന്‍ എന്നിവരും വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. തടസ്സങ്ങളില്ലാതെ ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ സഹകരിച്ച എല്ലാവരോടും അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.