യാംബു കെ.എം.സി.സിയുടെ വിവിധ റിലീഫ് ഫണ്ടുകൾ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ കൈമാറുന്നു
യാംബു/പാണക്കാട്: യാംബു കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ വിവിധ ജീവകാരുണ്യ റിലീഫ് ഫണ്ടുകൾ കൈമാറി. തിരുവനന്തപുരം സി.എച്ച് സെൻററിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്കായി യാംബു കെ.എം.സി.സി പ്രവർത്തകർ ഏറ്റെടുത്ത പദ്ധതിയിലേക്കുള്ള ആദ്യഘട്ട സഹായമായ അഞ്ച് ലക്ഷം രൂപയും, കേരളത്തിലെ വിവിധ പ്രദേശങ്ങളിലുള്ള സി.എച്ച് സെൻററുകൾക്കുള്ള റിലീഫ് ഫണ്ടുകളുമാണ് വിതരണം ചെയ്തത്.
പാണക്കാട് കൊടപ്പനക്കുന്ന് തറവാട്ടിൽ നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് യാംബു കെ.എം.സി.സി ഫണ്ടുകൾ കൈമാറിയത്. ജീവകാരുണ്യ സേവന മേഖലകളിൽ യാംബു കെ.എം.സി.സി നൽകുന്ന സംഭാവനകൾ ഏറെ മഹത്തരമാണെന്നും സമൂഹത്തിന് അത് വലിയ മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇ.ടി. മുഹമ്മദ് ബഷീർ എം.പി പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് നാസർ നടുവിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.പി.എ മജീദ്, ടി.വി ഇബ്രാഹിം എം.എൽ.എ, ടി.പി അഷ്റഫ് അലി എം.എൽ.എ എന്നിവരും യാംബു കെ.എം.സി.സി നേതാക്കളായ അബ്ദുൽ കരീം പുഴക്കാട്ടിരി, ഷറഫു പാലീരി, അലിയാർ മണ്ണൂർ, സിറാജ് മുസ്ലിയാരകത്ത്, മാമുക്കോയ ഒറ്റപ്പാലം എന്നിവരും ചടങ്ങിൽ സംസാരിച്ചു.
മുസ്തഫ മൊറയൂർ, ബഷീർ അഹമ്മദ് കക്കാട്, ബാവ കരുവൻതിരുത്തി, അബ്ദുൽ ഹമീദ് കൊക്കച്ചാൽ, അബ്ദുറഹീം കരുവൻതിരുത്തി, അഷ്റഫ് കൊണ്ടോട്ടി, അർഷദ് പുളിക്കൽ, ആരിഫ് ചാലിയം, ഹനീഫ തേഞ്ഞിപ്പലം, പി.പി അഹമ്മദ് ഫസൽ എ.ആർ.നഗർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.