സ​ൽ​മാ​ൻ രാ​ജാ​വ്

പ്രതികൂല സാഹചര്യത്തിലും ഹജ്ജ് വൻ വിജയം -സൽമാൻ രാജാവ്

ജി​ദ്ദ: മേ​ഖ​ല​യി​ലെ വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ലും ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സീ​സ​ൺ വ​ൻ വി​ജ​യ​മാ​ക്കാ​ൻ സാ​ധി​ച്ച​ത് വി​വി​ധ വ​കു​പ്പു​ക​ളു​ടെ മി​ക​ച്ച ഏ​കോ​പ​നം മൂ​ല​മാ​ണെ​ന്ന് സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വ് വ്യ​ക്ത​മാ​ക്കി. ഈ​ദ് അ​ൽ അ​ദ്ഹ ആ​ശം​സ​ക​ൾ നേ​ർ​ന്ന​തി​നും ഹ​ജ്ജ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​തി​നും ന​ന്ദി അ​റി​യി​ച്ച് സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും സു​പ്രീം ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ അ​മീ​ർ അ​ബ്ദു​ൽ അ​സീ​സ് ബി​ൻ സ​ഊ​ദി​ന് അ​യ​ച്ച മ​റു​പ​ടി സ​ന്ദേ​ശ​ത്തി​ലാ​ണ് രാ​ജാ​വ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​ത്ത​വ​ണ 1,707,301 തീ​ർ​ഥാ​ട​ക​രാ​ണ് വി​ശു​ദ്ധ ഭൂ​മി​യി​ൽ എ​ത്തി​യ​ത്. കൃ​ത്യ​മാ​യ സു​ര​ക്ഷ, പ്ര​തി​രോ​ധം, സം​ഘ​ട​ന, സേ​വ​ന പ​ദ്ധ​തി​ക​ൾ എ​ന്നി​വ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കാ​ൻ സാ​ധി​ച്ച​താ​യി സ​ൽ​മാ​ൻ രാ​ജാ​വ് ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത് തീ​ർ​ഥാ​ട​ക​ർ​ക്ക് പൂ​ർ​ണ​മാ​യ സ​മാ​ധാ​ന​ത്തി​ലും സു​ര​ക്ഷി​ത​ത്വ​ത്തി​ലും ആ​ത്മീ​യ അ​ന്ത​രീ​ക്ഷ​ത്തി​ലും ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നും പു​ണ്യ​സ്ഥ​ല​ങ്ങ​ൾ​ക്കി​ട​യി​ൽ അ​തീ​വ അ​നാ​യാ​സ​ത​യോ​ടെ സ​ഞ്ച​രി​ക്കാ​നും സ​ഹാ​യ​ക​മാ​യി.

തീ​ർ​ഥാ​ട​ക​ർ​ക്ക് സേ​വ​ന​മേ​കി​യ എ​ല്ലാ മേ​ഖ​ല​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ച്ചി​രു​ന്നു​വെ​ന്നും, ദൈ​വ​ത്തി​​ന്റെ അ​തി​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​തി​ൽ എ​ല്ലാ​വ​രും കാ​ണി​ച്ച ഉ​ത്സാ​ഹ​വും സ​മ​ർ​പ്പ​ണ​വും വൈ​ദ​ഗ്ധ്യ​വും ഏ​റെ സ​ന്തോ​ഷി​പ്പി​ച്ച​താ​യും രാ​ജാ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

തീ​ർ​ഥാ​ട​ക​രു​ടെ സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ സു​ര​ക്ഷാ പ​ദ്ധ​തി​ക​ൾ കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കി​യ​തി​നെ സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും പ്ര​ശം​സി​ച്ചു. ഹ​ജ്ജ് സീ​സ​ണി​​ന്റെ വി​ജ​യ​ത്തി​ൽ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു​കൊ​ണ്ട് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സ​ഊ​ദി​ന് അ​യ​ച്ച മ​റു​പ​ടി​യി​ലാ​ണ് കി​രീ​ടാ​വ​കാ​ശി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​വും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​ണ് ഈ ​വി​ജ​യ​ത്തി​ന് പി​ന്നി​ലെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ഹ​ജ്ജ് സു​ര​ക്ഷ, ആ​രോ​ഗ്യം, പ്ര​തി​രോ​ധം, ഗ​താ​ഗ​തം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന പ​ദ്ധ​തി​ക​ൾ കൃ​ത്യ​ത​യോ​ടെ ന​ട​പ്പാ​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രു​ടെ​യും പ്ര​യ​ത്ന​ങ്ങ​ളെ​യും, തീ​ർ​ഥാ​ട​ക​രു​ടെ സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ന​ട​ത്തി​യ സ​മ​ഗ്ര​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ളെ​യും കി​രീ​ടാ​വ​കാ​ശി പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - Hajj a great success despite adverse circumstances - King Salman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.