Posted On
date_range Updated On
date_range ‘ജോസഫിെൻറ എഴുത്തുലോകം’ സാഹിത്യ ചർച്ച നാളെ
റിയാദ്: പ്രിയദർശിനി പബ്ലിക്കേഷൻ സൗദി ചാപ്റ്റർ സംഘടിപ്പിച്ചുവരുന്ന ‘എഴുത്തുകാരും പുസ്തകങ്ങളും’ എന്ന സാഹിത്യാസ്വാദന പരമ്പരയുടെ പുതിയ ലക്കം വ്യാഴാഴ്ച വൈകീട്ട് ഏഴിന് ബത്ഹയിലെ ഡി പാലസ് ഹോട്ടലിൽ നടക്കും. ‘ജോസഫിെൻറ എഴുത്ത് ലോകം’ എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ പ്രവാസ ലോകത്തെ ശ്രദ്ധേയനായ എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ തെൻറ എഴുത്തുയാത്രയും സാഹിത്യാനുഭവങ്ങളും പങ്കുവെക്കും.
എട്ട് പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹത്തിെൻറ കൃതികളെ ആസ്പദമാക്കിയുള്ള ചർച്ചകളും ഈ ചടങ്ങിെൻറ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. റിയാദിലെ എഴുത്തുകാരും വായനക്കാരും പങ്കെടുക്കുന്ന, ഏറെ വിജ്ഞാനപ്രദവും പ്രചോദനാത്മകവുമായ ഈ പരിപാടിയിലേക്ക് വായനയും എഴുത്തും ഇഷ്‌ടപ്പെടുന്ന ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.